European Football Foot Ball Top News

സമനിലയില്‍ പിരിഞ്ഞ് യുണൈട്ടഡ് ലിവര്‍പ്പൂള്‍ പോരാട്ടം

January 18, 2021

സമനിലയില്‍ പിരിഞ്ഞ് യുണൈട്ടഡ് ലിവര്‍പ്പൂള്‍ പോരാട്ടം

ഞായറാഴ്ച ആൻഫീൽഡിൽ നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും തമ്മില്‍ നടന്ന മല്‍സരം  ഗോള്‍ രഹിത  സമനിലയിൽ പിരിഞ്ഞു. ഗോൾകീപ്പർമാരായ അലിസൺ, ഡേവിഡ് ഡി ഗിയ എന്നിവരാണ് മല്‍സരത്തിലെ  നായകൻമാര്‍.ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടരുന്ന ടീമുകൾ ഈ വർഷം പ്രീമിയർ ലീഗ് കിരീടം നേടാന്‍ ഇനിയുമേറെ സഞ്ചരിക്കാന്‍ ഉണ്ട്.

ലിവർപൂൾ ഭൂരിഭാഗം സമയങ്ങളിലും പന്ത്  കൈവശവും കൂടുതല്‍   ഷോട്ടുകളും നേടി എങ്കിലും പ്രതിരോധത്തിൽ യുണൈറ്റഡ് വീഴ്ച്ച വരുത്തിയില്ല  പ്രത്യാക്രമണ ഭീഷണികളിലൂടെ ആണ് യുണൈറ്റഡ് ഗോള്‍ നേടാന്‍ ശ്രമിച്ചത്.ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞത് ഏറെ സന്തോഷത്തോടെ വരവേല്‍ക്കുകയായിരിക്കും മാഞ്ചസ്റ്റര്‍ സിറ്റി.ക്രിസ്റ്റല്‍ പാലസിനെതിരെ വിജയം നേടിയ സിറ്റിയാണ് നിലവില്‍ രണ്ടാം സ്ഥാനത്ത് ഉള്ളത്.

 

 

Leave a comment