European Football Foot Ball Top News

യുണൈറ്റഡിനും ലിവര്‍പൂളിനും ഭീഷണി മുഴക്കി മാഞ്ചെസ്റ്റര്‍ സിറ്റി

January 14, 2021

യുണൈറ്റഡിനും ലിവര്‍പൂളിനും ഭീഷണി മുഴക്കി മാഞ്ചെസ്റ്റര്‍ സിറ്റി

ഫിൽ ഫോഡന്റെ ഗോൾ ബുധനാഴ്ച ബ്രൈടൺ ആന്റ് ഹോവ് അൽബിയോണിനെതിരെ 1-0 ന് ജയിക്കാന്‍ മാഞ്ചെസ്റ്റര്‍ സിറ്റിയെ അനുവദിച്ചു.ജയത്തോടെ മാഞ്ചെസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തേക്ക് കയറി.ഒരു മല്‍സരം കുറവ് കളിച്ച സിറ്റി യുണൈറ്റഡിന്  വെറും മൂന്നു പോയിന്റിന് മാത്രം  കീഴില്‍ ആണ്.

44 ആം മിനുട്ടില്‍ ഫോഡന്റെ ക്ലിനിക്കൽ ഫിനിഷ് തുടർച്ചയായ നാലാം ലീഗ് ജയം നേടാൻ സിറ്റിക്കു സാധിച്ചു, പക്ഷേ അത് മുന്നേയുള്ള മല്‍സരങ്ങള്‍ പോലെ അത്ര സുഖകരമായിരുന്നില്ല.രണ്ടാം പകുതിയിൽ അനേകം അവസരങ്ങള്‍ ലഭിച്ചിട്ടും ഗോള്‍ നേടാന്‍ കഴിയാതെ സിറ്റി ഒരു ഗോള്‍ എന്ന ലീഡില്‍ പിടിച്ച് നിന്നു.92 ആം മിനുട്ടില്‍ ലീഡ് ഇരട്ടിക്കാന്‍ പെനാല്‍ട്ടി വഴി  അവസരം ലഭിച്ച റഹീം  സ്റ്റര്‍ലിങ് അത് തുലക്കുകയും ചെയ്തു.

Leave a comment