റെലഗേഷന് സോണില്‍ നിന്നും ലാസിയോയെ നേരിടാന്‍ പാര്‍മ
എട്ടാം സ്ഥാനത്തുള്ള ലാസിയോ സീരി എ റെലഗേഷന് സോണില്‍ നില്ക്കുന്ന പാര്‍മയുമായി ഏറ്റുമുട്ടിയേക്കും.പാര്‍മ ഹോം ഗ്രൌണ്ടായ എനിനോ ടാര്ഡീനിയില് വച്ച് ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഏഴരക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള പോരാട്ടം.

സിറോ ഇമ്മൊബൈൽ വീണ്ടും മികച്ച ഫോമിലേക്ക് വന്നത് ലാസിയോ കാമ്പില്‍ ആത്മവിശ്വാസം പടര്ത്തൂം.ബുധനാഴ്ച ഫിയോറെന്റീനയ്ക്കെതിരെ 2-1 ന് ജയിച്ചതിന് മുന്നോടിയായി ഫിറ്റ്നെസിനെക്കുറിച്ച് ചില ആശങ്കകൾക്കിടയിലും അസുരി സ്ട്രൈക്കർ വീണ്ടും സ്കോർ ചെയ്ത് കോച്ചിന് തന്റെ മേലുള്ള വിത്യാസം ഊട്ടിഉറപ്പിച്ചു.കഴിഞ്ഞ നാല് മല്‍സരങ്ങളിലും പാരാജയപ്പെട്ട പാര്‍മ ഇന്നതെ മല്‍സരത്തില്‍ കരുത്തര്‍ ആയ ലാസിയോയെ എങ്ങനെ നേരിടും എന്നത് പുതിയ കോച്ച് ആയ ഡി അവേര്സക്കു തലവേദന സൃഷ്ട്ടിക്കുകയായിരിക്കും.സീസണിലെ മോശം പ്രകടനം മൂലം പുറത്താക്കപ്പെട്ട ഫാബിയോ ലിവേറാണിയുടെ പകരക്കാരന് ആയി എത്തിയ അവേര്സയാണ് 2016 ല്‍ സീരി സി കളിച്ചിരുന്ന പാര്‍മയെ സീരി എ യിലേക്ക് നയിച്ചത്.