European Football Foot Ball Top News

യുവന്‍റസിനെ വരവേല്‍ക്കാന്‍ ഒരുങ്ങി മിലാന്‍

January 6, 2021

യുവന്‍റസിനെ വരവേല്‍ക്കാന്‍ ഒരുങ്ങി മിലാന്‍

നാളെ രാവിലെ ഇന്ത്യന്‍ സമയം 1:15നു സാന്‍ സിറോയില്‍ വച്ച് യുവന്‍റസിനെതിരെ എ‌സി മിലാന്‍ ഏറ്റുമുട്ടും.ഇറ്റലിയില്‍ പണ്ട് ഈ മല്‍സരത്തിന് ഏറെ പ്രാധാന്യം ഉണ്ടായിരുന്നു.എന്നാല്‍ കഴിഞ്ഞ സീസണുകളിലെ മോശം ഫോം മൂലം എ‌സി മിലാന്‍ ഏറെക്കുറെ സീരി എ ലീഗ് മല്‍സരങ്ങളിലെ പഴയ മുഖമായി മാറി കഴിഞ്ഞിരിക്കുന്നു.എന്നാല്‍ പ്രതീക്ഷ നല്കി കൊണ്ട് സ്റ്റെഫാനോ പിയൊളിയുടെ മിലാന്‍ നിലവില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.

ഇബ്രാഹിമോവിച്ച് വന്നതിന് ശേഷം ടീമില്‍ ഒരു പുതിയ ഉണര്‍വ് കാണാന്‍ കഴിയുന്നു.ഇബ്രാഹിമോവിച്ച്, ഇസ്മായിൽ ബെന്നാസർ, മാറ്റിയോ ഗബ്ബിയ, അലക്സിസ് സെയ്‌ലെമേക്കേഴ്‌സ് എന്നിവര്‍ മല്‍സരത്തിന് ഉണ്ടായേക്കില്ല എന്നത് എ‌സി മിലാന് വലിയ ഒരു  തിരിച്ചടിയാണ് എന്നാല്‍ കഴിഞ്ഞ മൂന്നു മല്‍സരങ്ങള്‍ ജയിച്ച മിലാന്‍ തങ്ങളുടെ തട്ടകത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ ആയിരിയ്ക്കും റൊണാള്‍ഡോയെയും സംഘത്തെയും നേരിടുക.

Leave a comment