European Football Foot Ball Top News

എല്ലാവര്‍ക്കും പിഎസ്ജിയിലേക്ക് സ്വാഗതം – മൗറീഷ്യോ പോച്ചെറ്റിനോ

January 6, 2021

എല്ലാവര്‍ക്കും പിഎസ്ജിയിലേക്ക് സ്വാഗതം – മൗറീഷ്യോ പോച്ചെറ്റിനോ

പാരീസ് സെന്റ് ജെർമെയ്ൻ ഹെഡ് കോച്ച് മൗറീഷ്യോ പോച്ചെറ്റിനോ ബാഴ്‌സ ഐക്കൺ ലയണൽ മെസ്സിയുടെ വരവിനായി മാത്രം അല്ല എല്ലാ താരങ്ങള്‍ക്കും വേണ്ടി പിഎസ്ജിയുടെ  വാതിൽ തുറന്നു കൊടുത്തത് ആയി വെളിപ്പെടുത്തി.ടൂഷലിന് പകരം എത്തിയത് മുതല്‍ വളരെ ഏറെ അഭ്യുഹങ്ങള്‍ പിഎസ്ജിയെ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ട്.

 

“ഞങ്ങൾ അഭ്യൂഹങ്ങൾ വകവയ്ക്കുന്നില്ല.എല്ലാ മികച്ച കളിക്കാരെയും പി‌എസ്‌ജിയിലേക്ക് സ്വാഗതം ചെയ്യുന്നു.പ്രസിഡന്റ് നാസറിനും [അൽ-ഖെലൈഫിക്കും] [കായിക ഡയറക്ടർ] ലിയോനാർഡോയ്ക്കും എന്നില്‍ അര്‍പ്പിച്ച  വിശ്വാസത്തിന് നന്ദി പറയാനും ഈ മഹത്തായ ക്ലബ്ബിൽ തിരിച്ചെത്താനും കഴിഞ്ഞത് എന്‍റെ ഭാഗ്യം.ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബുകളിൽ ഒന്നാണ് പിഎസ്ജി. ടോട്ടൻഹാമുമായി താരതമ്യപ്പെടുത്തുന്നത് ബുദ്ധിമുട്ടാണ്, കാരണം അവ വളരെ വ്യത്യസ്തമായ രണ്ട് ക്ലബ്ബുകളാണ്. എനിക്ക് ലണ്ടനിൽ അവിശ്വസനീയമായ അനുഭവങ്ങള്‍ ഉണ്ടായിരുന്നു.ഇപ്പോള്‍ ശ്രദ്ധ പിഎസ്ജിയില്‍ മാത്രം.”പോച്ചെറ്റിനോ തന്റെ ആദ്യ പത്രസമ്മേളനത്തിൽ മറുപടി നൽകി.

Leave a comment

Your email address will not be published. Required fields are marked *