Foot Ball Top News

ഗോവയെ വെല്ലുവിളിക്കാന്‍ ഒരുങ്ങി ഈസ്റ്റ് ബെംഗാള്‍

January 6, 2021

ഗോവയെ വെല്ലുവിളിക്കാന്‍ ഒരുങ്ങി ഈസ്റ്റ് ബെംഗാള്‍

ലീഗില്‍ ഇതുവരെ ഒരു ജയം മാത്രം നേടിയ ഈസ്റ്റ് ബെംഗാളിനെ നേരിടാന്‍ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഗോവ ഒരുങ്ങുന്നു.കഴിഞ്ഞ മല്‍സരത്തില്‍ ലീഗിലെ അവസാന സ്ഥാനക്കാരായ ഒഡീഷയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ഈസ്റ്റ് ബെംഗാളിനെ ഗോവ ചില്ലറക്കാരായി കണ്ടേക്കില്ല.

തുടര്‍ച്ചയായ രണ്ടു തോല്‍വി നേരിട്ടതോടെ സമ്മര്‍ദം ഏറിയ ഗോവ പ്രതികരിച്ചത് രണ്ടു തുടര്‍ ജയങ്ങള്‍ നല്‍കിയാണ്.ഇന്നതെ മല്‍സരത്തില്‍ വിജയം നേടാന്‍ ആയാല്‍ നാലാം സ്ഥാനത്ത് ഇരിക്കുന്ന ജാംഷദ്പ്പൂരുമായുള്ള പോയിന്‍റ് വിത്യാസം നാലാക്കി ഉയര്‍ത്താന്‍ ഗോവക്ക് കഴിഞ്ഞേക്കും.അവസാന മല്‍സരത്തിലെ ഹൈദരാബാദിനെതിരെയുള്ള തിരിച്ചുവരവ് അവര്‍ക്ക് നല്‍കുന്ന ആവേശം ചെറുതായിരിക്കില്ല.ഇന്നു ഇന്ത്യന്‍ സമയം രാത്രി ഏഴരക്ക് ഗോവന്‍ സ്റ്റേഡിയമായ തിലക്ക് മെയിഡെനില്‍ വച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.

Leave a comment