European Football Foot Ball Top News

വിജയകുതിപ്പ് തുടരാന്‍ ആഴ്സണല്‍

December 29, 2020

വിജയകുതിപ്പ് തുടരാന്‍ ആഴ്സണല്‍

ചെൽസിക്കെതിരായ നിർണായക വിജയം നേടിയ  ആഴ്സണൽ അടുത്ത ചാലഞ്ചിനായി ഇന്ന് രാത്രി ബ്രൈട്ടനെ അവരുടെ തന്നെ തട്ടകമായ ഫാല്‍മര്‍ സ്റ്റേഡിയത്തില്‍ വച്ച് നേരിടും.ഇന്ന്  രാത്രി ഇന്ത്യന്‍ സമയം പതിനോന്നരക്കാണ് മല്‍സരം.സമ്മര്‍ദത്തിന് കുറവ് ഉണ്ടാവുമെങ്കിലും ഇന്നതെ മല്‍സരത്തിലെ വിജയം ആഴ്സണലിന് പതിനഞ്ചാം സ്ഥാനത്ത് നിന്ന് ഒരു കയറ്റം ലഭിച്ചേക്കും.

കഴിഞ്ഞ മല്‍സരത്തില്‍ താരതമ്യേനെ ശക്തര്‍ ആയ ചെല്‍സിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ആഴ്സണലിന് ഒരുപക്ഷേ പതിനാറാം സ്ഥാനത്തുള്ള ബ്രൈട്ടനെ പരാജയപ്പെടുത്തുക എന്നത്  വലിയ ഒരു ബുദ്ധിമുട്ടുള്ള കാര്യം ആകാന്‍ വഴിയില്ല.ഗബ്രിയേല്‍ മഗല്‍ഹൈസ്,വില്യന്‍,ഡേവിഡ് ലൂയിസ്,തോമസ് പാര്‍ട്ടി എന്നിവര്‍ ഇന്നത്തെ മല്‍സരത്തില്‍ ആഴ്സണലിനെ പ്രതിനിധീകരിക്കുന്നുണ്ടാകില്ല.ഒബ്മയെങ്,നികോലാസ് പെപ്പെ എന്നിവര്‍ ഇന്ന് ആദ്യ ഇലവനിലേക്ക്  തിരിച്ചെത്തിയേക്കും.

Leave a comment