European Football Foot Ball Top News

യുവന്‍റസിന് ചൈനീസ് ഫ്ലൂ

December 29, 2020

യുവന്‍റസിന് ചൈനീസ് ഫ്ലൂ

യുവന്റസ് റൈറ്റ് ബാക്ക് ജുവാൻ ക്വാഡ്രാഡോയെ  ചൈനയിൽ നിന്ന് ശ്രദ്ധ ആകർഷിക്കുന്നതായി  കാൽസിയോ മെർകാറ്റോയുടെ അഭിപ്രായപ്പെട്ടു.ക്ലബ്ബുകൾ ഇറ്റാലിയൻ ചാംപ്യന്‍മരായി  ചര്‍ച്ച നടത്തിയെന്നും വാര്‍ത്തകള്‍ നിലവില്‍ ഉണ്ട്.32 കാരനെ ജനുവരിയിൽസൈന്‍ ചെയ്യാന്‍ ആണ് ചർച്ച നടക്കുന്നത്.എന്നാല്‍ റിപ്പോര്‍ട്ട് അനുസരിച്ച് ക്വാഡ്രാഡോ വിൽപ്പനയ്ക്കുള്ളതല്ലെന്ന് യുവെ വ്യക്തമാക്കി.

യുവന്‍റസിന് തല വേദന സൃഷ്ട്ടിക്കുന്നതിനായി ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നിന്നും താരത്തിനെ ആഗ്രഹിച്ച് ടീമുകള്‍ വരുന്നുണ്ട്.യുവന്‍റസില്‍ നിലവില്‍ പുതിയ ഒരു മാറ്റം വരികയാണ് സീനിയര്‍ താരങ്ങള്‍ പലരെയും ഒഴിവാക്കിയ പിര്‍ലോയുടെ ടീമില്‍ ശക്തമായ പ്രകടനം കാഴ്ചവയ്ക്കുന്ന  ക്വാഡ്രാഡോ ടീമിലെ ആദ്യ ഇലവനിലെ സ്ഥിരാങ്കമാണ്.2022 വരെ ആണ് താരവും യുവന്‍റസും തമ്മില്‍ ഉള്ള കോണ്‍ട്രാക്റ്റ് കാലാവധി തീരുന്നത്.

Leave a comment