നിരവധി സിറ്റി താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ് ;പ്രീമിയര്‍ ലീഗിന് സൈറണ്‍ മുഴങ്ങുന്നുവോ?
കൂടുതൽ പോസിറ്റീവ് കോവിഡ് -19 ടെസ്റ്റുകൾ ലഭിച്ചതിന് ശേഷം ഇന്നലെ രാത്രി നടത്താന്‍ ഇരുന്ന എവർട്ടണിലെ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രീമിയർ ലീഗ് മത്സരം നിർത്തിവച്ചു.ഗബ്രിയേൽ ജീസസും കെയ്ൽ വാക്കറും രണ്ട് സ്റ്റാഫ് അംഗങ്ങളും ക്രിസ്മസ് രാവിൽ പോസിറ്റീവ് ആയപ്പോള്‍ അവരെ ന്യൂകാസിലിനെതിരെയുള്ള മല്‍സരത്തില്‍ നിന്നും അവരെ ഒഴിവാക്കിയിരുന്നു.
ഇപ്പോൾ, ഏറ്റവും പുതിയ ടെസ്റ്റിംഗിൽ ‘നിരവധി’ പോസിറ്റീവ് ടെസ്റ്റുകൾ സ്ഥിതീകരിച്ചതായി ക്ലബ് അറിയിച്ചു.സിറ്റി ഇറക്കിയ ഒഫീഷ്യല്‍ സ്റ്റേറ്റ്മെന്റ് ഇങ്ങനെ ആയിരുന്ന ” പ്രീമിയര്‍ ലീഗ് ചട്ട പ്രകാരം പോസിറ്റീവ് സ്ഥിതീകരിച്ച താരങ്ങളെയും മറ്റ് സ്റ്റാഫ് അങ്കങ്ങളെയും ഐസോലേഷനില്‍ വിട്ടേക്കും.ടീമിന്റെ ട്രെയിനിങ് സെന്റര്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ അടച്ചിടും.”നിലവിലെ ഈ സാഹചര്യം പ്രീമിയര്‍ ലീഗിന്റെ നടത്തിപ്പിന് വെല്ലുവിളിയായി തുടരും.






































