European Football Foot Ball Top News

മെസി പെലെയുടെ റിക്കോര്‍ഡ് മറികടന്നില്ല എന്ന് അറിയിച്ച് സാന്‍റോസ്

December 29, 2020

മെസി പെലെയുടെ റിക്കോര്‍ഡ് മറികടന്നില്ല എന്ന് അറിയിച്ച് സാന്‍റോസ്

ഒരൊറ്റ ക്ലബ്ബിനൊപ്പം നേടിയ ഗോളുകളുടെ ലോക റെക്കോർഡ് ബാഴ്‌സലോണയുടെ ലയണൽ മെസ്സിക്ക് ഉണ്ടെന്ന വാദത്തെ സാന്റോസ് എതിര്‍ക്കുന്നു.റയല്‍ വലഡോളിടിനെതിരെ ഗോള്‍ കണ്ടെത്തിയപ്പോള്‍ ഒരു ക്ലബിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ റിക്കോര്‍ഡ് മെസി നേടിയിരുന്നു.

പെലെ സാന്‍റോസില്‍ നേടിയ ഗോള്‍ മറികടന്ന മെസിക്ക് ലോകമെമ്പാടും ആശംസകള്‍ കൊണ്ട് നിറഞ്ഞിരുന്നു.എന്നാല്‍ ഈ റിക്കോര്‍ഡ് മെസി മറികടന്നിട്ടില്ല എന്നും പെലെ സാന്‍റോസിന് വേണ്ടി ഫ്രന്‍റ്ലി എക്സിബിഷൻ മത്സരങ്ങളിലും നേടിയ ഗോളുകൾ കൂട്ടണമെന്നും അങ്ങനെ നോക്കുകയാണെങ്കില്‍ ശരിയായ റെക്കോർഡ് 1091 ഗോളുകളായി നിലകൊള്ളുന്ന പെലെ തന്നെ ഇപ്പൊഴും മുകളില്‍ തുടരുമെന്നും സാന്റോസ് അവകാശപ്പെടുന്നു.പെലെ സൌഹൃദ മല്‍സരങ്ങളില്‍ നേടിയ ഗോളുകള്‍ അക്കാലത്തെ മികച്ച ടീമുകള്‍ക്ക് എതിരെ ആയിരുന്നു എന്നും നാഷണല്‍ ഫെഡറേഷന്‍ നിയമ പ്രകാരം നടത്തുന്ന ഫ്രന്‍റ്ലി മല്‍സരങ്ങള്‍ കണക്കില്‍ ഉള്‍പ്പെടുത്തണമെന്നും സാന്‍റോസ് വെളിപ്പെടുത്തി.

Leave a comment