European Football Foot Ball Top News

ലിവര്‍പൂളിന് മൂക്കുകയറിട്ട് വെസ്റ്റ് ബ്രോം

December 28, 2020

ലിവര്‍പൂളിന് മൂക്കുകയറിട്ട് വെസ്റ്റ് ബ്രോം

വെസ്റ്റ് ബ്രോംവിച്ച് ആൽബിയന്‍ ഞായറാഴ്ച ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ലിവർപൂളിനെ 1-1 സമനിലയിൽ തളച്ചു.തോല്‍വി നേരിട്ടെങ്കിലും അവരുടെ  ഒന്നാം സ്ഥാനത്തിന് കോട്ടം പറ്റിയിട്ടില്ല.എന്നാല്‍ നിലവില്‍ എവര്‍ട്ടനുമായി വെറും മൂന്നേ മൂന്നു പോയിന്റിന്റെ ലീഡ് മാത്രം ആണ് അവര്‍ക്ക് ഉള്ളത്.

ആദ്യ മിനിറ്റിൽ തന്നെ  ആധിപത്യം പുലർത്തിയ ലിവർപൂൾ 12 മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടി.മാറ്റിപ്പ് നല്‍കിയ പന്ത് മാനെ വെസ്റ്റ് ബ്രോം ഗോൾകീപ്പർ സാം ജോൺസ്റ്റോണിനെ മറികടന്നു ഗോള്‍ നേടുന്നതില്‍ വിജയിച്ചു.മാത്യൂസ് പെരേരയുടെ ക്രോസിൽ നിന്ന്  ഗോള്‍ നേടിയ സെമി അജായി ലിവര്‍പൂളിന്റെ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചു.90 ആം മിനുട്ടില്‍ ഗോള്‍ നേടാന്‍ പറ്റിയ ഒരു മികച്ച അവസരം ഫിര്‍മിഞ്ഞോ  പാഴാക്കിയതും ലിവര്‍പൂളിന് നിര്‍ഭാഗ്യമായി ഭവിച്ചു.

Leave a comment