European Football Foot Ball Top News

നിരന്തരമായ തോല്‍വികളില്‍ കരകയറാന്‍ ടോട്ടന്‍ഹാം

December 27, 2020

നിരന്തരമായ തോല്‍വികളില്‍ കരകയറാന്‍ ടോട്ടന്‍ഹാം

ടോട്ടൻഹാം ഹോട്‌സ്പർ ഞായറാഴ്ച രാത്രി വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിലേക്ക് 2020-21 കാമ്പെയ്ൻ തുടരുമ്പോൾ തുടർച്ചയായ പ്രീമിയർ ലീഗ് തോൽവികള്‍ മറന്ന് മുന്നേറാന്‍ ആയിരിക്കും ശ്രമിക്കുന്നത്.ലീഗിലെ അവസാന രണ്ട് മത്സരങ്ങൾ ലിവർപൂളിനോടും ലീസസ്റ്റർ സിറ്റിയോടും തോറ്റ സ്പര്‍സ് സീസണില്‍ ആദ്യം കാഴ്ച്ചവച്ച മൊമന്‍റം തുടരാന്‍ കഴിയാത്തതാണ് പ്രശ്നം. ടോട്ടന്‍ഹാംലിവര്‍പൂളിന് ഭീഷണിയാകാന്‍ വരെ സാധ്യതയുണ്ടെന്ന്  പല ഫുട്ബോള്‍ പണ്ഡിറ്റുകളും  പറഞ്ഞിരുന്നു.

ഇന്നതെ ഒരു വിജയം ലിവര്‍പൂളിനെ വീണ്ടും ആദ്യ നാല് സ്ഥാനങ്ങളില്‍ എത്താന്‍  സഹായിച്ചേക്കും.ജാഫെറ്റ് തങ്കംഗയ്ക്ക് തോളിൽ പ്രശ്‌നമുള്ളതിനാല്‍ ഇന്നതെ മല്‍സരത്തില്‍ അദ്ദേഹം ഉണ്ടാകാനിടയില്ല.അത്പോലെ ജിയോവാനി ലോ സെൽസോയും തുടയുടെ പ്രശ്നം കാരണം ലഭ്യമല്ല.ലീഗില്‍ ഇത് വരെ സ്ഥിരത പുലര്‍ത്താത്ത പ്രകടനം ആണ് വൂള്‍വ്സ് കാഴ്ച്ച വച്ചിരിക്കുന്നത്.ആറ് തോല്‍വിയും ആറ് വിജയവും ഇത് വരെ നേടിയ അവര്‍ ഇപ്പോള്‍ പതിനാലാം സ്ഥാനത്താണ്.

Leave a comment