നരിവേട്ടക്ക് ഒരുങ്ങി ചെകുത്താന്‍മാര്‍
നിരന്തരം മോശം ഫോമില്‍ നിന്നും ഉയര്‍ന്നെഴുന്നേറ്റ മാഞ്ചസ്റ്റർ യുണൈറ്റഡിനെ കിംഗ് പവർ സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യാൻ ലെസ്റ്റർ സിറ്റി തയ്യാറെടുക്കുന്നു.ഇന്ന് ഇന്ത്യന്‍ സമയം ആറ് മണിക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള പോരാട്ടം.നിലവില്‍ പോയിന്‍റ് പട്ടികയില്‍ യുണൈറ്റഡ് മൂന്നാം സ്ഥാനത്തും ലേയ്സെസ്റ്റര്‍ രണ്ടാം സ്ഥാനത്തുമാണ്.ഇന്നതെ വിജയം യുണൈറ്റഡിന് ബദ്ധവൈരികള്‍ ആയ ലിവര്‍പൂളില്‍ നിന്നും രണ്ടു പോയിന്‍റ് വിത്യാസമാക്കി കുറക്കും.
ഈ സീസണിൽ ഇതിനകം തന്നെ നിരവധി അവസരങ്ങളിൽ യുണൈറ്റഡ് ബോസ് എന്ന നിലയിൽ ഒലെ ഗുന്നാർ സോൾസ്‌ജെയറിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്, കൂടാതെ ചാമ്പ്യൻസ് ലീഗിന്റെ അവസാന -16 ഘട്ടത്തിലേക്ക് മുന്നേറാൻ റെഡ് ഡെവിൾസിന് കഴിഞ്ഞില്ല എന്നാല്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി കൊണ്ട് കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ നാലെണ്ണം ജയിച്ച യുണൈറ്റഡിനെ ലിവര്‍പൂളിനെ വെല്ലുവിളിക്കാന്‍ പൊന്ന ശക്തികള്‍ ആയാണ് കണകാക്കപ്പെടുന്നത്.






































