European Football Foot Ball Top News

മെസ്സി എല്ലാം കാണുന്നു, അതുകൊണ്ടാണ് അവൻ മികച്ച താരം ആകുന്നത് – ഒബ്ലാക്ക്

December 24, 2020

മെസ്സി എല്ലാം കാണുന്നു, അതുകൊണ്ടാണ് അവൻ മികച്ച താരം ആകുന്നത് – ഒബ്ലാക്ക്

പെലെയെ റിക്കോര്‍ഡ്  മറികടന്ന ലയണൽ മെസ്സിയെ  “ജയാൻ ഒബ്ലാക്ക്”  ആദരിച്ചു.ബാഴ്‌സലോണയിലെ സൂപ്പർസ്റ്റാർ മികച്ച ഫൂട്ബോളര്‍ ആണെന്നും അദ്ദേഹം പിച്ചില്‍ എല്ലാം കാണുന്നു എന്നും ഒബ്ലാക്ക് വെളിപ്പെടുത്തി.

“അദ്ദേഹം ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്.അവൻ എന്റെ കാലുകൾ നിരീക്ഷിക്കാറുണ്ട്.ഞാൻ ഒരു ചുവട് വച്ചാൽ, അവൻ അത് കാണുകയും മറുവശത്തേക്ക് ഷോട്ട് ഉയര്‍ത്തും.അതുകൊണ്ടാണ് അവൻ ഏറ്റവും മികച്ചത്. അതുകൊണ്ടാണ് അവനേ നേരിടാന്‍  വളരെ ബുദ്ധിമുട്ടുള്ളത്.അവന്‍ നിങ്ങളെ നിരീക്ഷിക്കുണ്ടെന്ന് നിങ്ങള്‍ക്ക് അറിയില്ല.നിങ്ങള്‍ ചില സമയങ്ങളില്‍ അവനെ നിയന്ത്രിക്കുന്നുണ്ടെന്ന് തെറ്റ് ധരിക്കുകയും ചെയ്യും.എന്നാല്‍ അപകട സാധ്യത തീരെ ഇല്ലാത്ത പൊസിഷനില്‍ നിന്നും മെസ്സി  ഗോള്‍ നേടും.ഇങ്ങനെ ഒക്കെ ചെയ്യുമ്പോഴും അദ്ദേഹം പന്തില്‍ നിന്നും കണ്ണ് എടുത്തിട്ടുണ്ടാവില്ല.”ഒബ്ലാക്ക് സ്കൈ സ്പോർട്സിനോട് പറഞ്ഞു.

Leave a comment