European Football Foot Ball Top News

പുത്തന്‍ ഗെയിം പ്ലേ പുത്തന്‍ എനര്‍ജിയുമായി ബാഴ്സലോണ

December 23, 2020

പുത്തന്‍ ഗെയിം പ്ലേ പുത്തന്‍ എനര്‍ജിയുമായി ബാഴ്സലോണ

ബാഴ്സക്ക് വലഡോലിഡിനെതിരെ എതിരിലാത്ത മൂന്നു ഗോളിന്റെ വിജയം.ഇതുവരെ പയറ്റാത്ത തന്ത്രം മെനഞ്ഞ കോമന് ഈ വിജയത്തിന്‍റെ ക്രെഡിറ്റ് നല്‍കേണ്ടതുണ്ട്.ഇന്നലെ മൂന്നു ഡിഫന്‍റര്‍മാരെ മുന്‍നിര്‍ത്തി വിങ്ങ് ബാക്കുകളെ അറ്റാക്കിങ് പ്ലേക്ക് ഉപയോഗിക്കുകയും മെസ്സി പെഡ്രി എന്നിവരെ ഹാഫ് സ്പേസുകള്‍ കവര്‍ ചെയ്യാനും ഉപയോഗിച്ച കോമാന്റെ തന്ത്രം ഇന്നലത്തെ മല്‍സരത്തില്‍ ഫലിക്കുന്ന കാഴ്ച്ചയാണ് കണ്ടത്.

ബുസ്ക്കറ്റ്സ്,കുട്ടിഞ്ഞോ,ഗ്രീസ്മാന്‍ എന്നിവരെ ബെഞ്ചില്‍ ഇരുത്തിയ തീരുമാനം വളരെ റിസ്ക് ഉള്ളതായിരുന്നു എങ്കിലും ഇന്നലെ ബാഴ്സയുടെ ഗെയിം പ്ലേ മെച്ചപ്പെടുന്നതാണ് കണ്ടത്.മെസ്സി നല്കിയ പാസില്‍ ഒരു ഹെഡറിലൂടെ ആദ്യ ഗോള്‍ നേടി ലേങ്ഗ്ലട്ട് ബാഴ്സക്ക് ലീഡ് നേടി കൊടുത്തു.പിന്നീടുള്ള ഇടവേളകളില്‍ ബ്രാത്വൈറ്റ്,മെസ്സി എന്നിവരും സ്കോര്‍ ചെയ്തു.ജയം നേടിയെങ്കിലും ഇപ്പൊഴും അഞ്ചാം സ്ഥാനത്ത് തന്നെയാണ് ബാഴ്സലോണ.

Leave a comment