European Football Foot Ball Top News

ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ അത്ലറ്റിക്കോ മാഡ്രിഡ്

December 22, 2020

ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ അത്ലറ്റിക്കോ മാഡ്രിഡ്

നാളെ രാവിലെ ഇന്ത്യന്‍ സമയം 12:15 നു റയല്‍ സൊസിദാദിനെ അവരുടെ ഹോം സ്റ്റേഡിയമായ അനുയേറ്റ സ്റ്റേഡിയത്തില്‍ വച്ച് ലാലിഗയിലെ നിലവിലെ ഒന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡ്  നേരിടും.ഇന്നതെ വിജയം അത്ലറ്റിക്കോ മാഡ്രിഡിന് ഒന്നാം സ്ഥാനം നില്‍നിര്‍ത്താന്‍ ഉള്ളതും മൂന്നാം സ്ഥാനത്തുള്ള സൊസിദാദിന്  തല്‍ക്കാലത്തേക്ക്  ഒന്നാം സ്ഥാനം നേടുവാനുമുള്ള അവസരം ആണീ മല്‍സരം.

റയൽ മാഡ്രിഡിനോട് 2-0 ന് തോറ്റ അറ്റ്ലെറ്റിക്കോ ശനിയാഴ്ച എൽച്ചെയെതിരെ 3-1 ന് ഹോം ജയം രേഖപ്പെടുത്തി.ലൂയിസ് സുവാരസും കോസ്റ്റയും സ്കോർഷീറ്റിൽ ഇടം നേടി.ശനിയാഴ്ച എൽച്ചെക്കെതിരായ പരിക്കിൽ നിന്ന് കോസ്റ്റ തിരിച്ചെത്തിയെങ്കിലും സ്‌പെയിൻ ഇന്റർനാഷണൽ വീണ്ടും ബെഞ്ചിലിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.വാരിയുടെ അവിടെ പരിക്ക് ഉണ്ടെന്ന് സംശയം ഉള്ളതിനാല്‍ ജോവ ഫെലിക്സ് മല്‍സരത്തിന് ഉണ്ടാകുമോ എന്നതിന് ഉറപ്പില്ല.

Leave a comment