European Football Foot Ball Top News

ബെയിലിന്‍റെ മാനസികാവസ്ഥയാണ് വില്ലന്‍ എന്നു ഗ്ലെൻ ഹോഡിൽ

December 22, 2020

ബെയിലിന്‍റെ മാനസികാവസ്ഥയാണ് വില്ലന്‍ എന്നു ഗ്ലെൻ ഹോഡിൽ

ഗരെത് ബേലിന്  കൂടുതൽ മുന്നോട്ട് വരെണ്ടതുണ്ട് എന്നു ഗ്ലെൻ ഹോഡിൽ.റയൽ മാഡ്രിഡ് താരത്തിന്റെ മാനസികാവസ്ഥ മൂലം ആണ് ടോട്ടൻഹാമിൽ അദ്ദേഹത്തിന് അവസരം ലഭിക്കാത്തത് എന്നും ഹൂഡില്‍ വെളിപ്പെടുത്തി.

“ടോട്ടൻഹാമിൽ നിന്ന് പുറത്തുപോയ അല്ലെങ്കിൽ റയൽ മാഡ്രിഡിൽ നമ്മള്‍ കണ്ട പ്രൈം ഗരത്ത് ബെയിലിനെ അല്ല ഇപ്പോള്‍ ടോട്ടന്‍ഹാമിലേക്ക് തിരിച്ചുവരുന്നത് എന്നു ഞാന്‍ എല്ലാവരോടും പറഞ്ഞിരുന്നു.സ്പർസ് ടീമിൽ അദ്ദേഹം യഥാർത്ഥത്തിൽ കളിച്ചിട്ടില്ലെന്ന കാര്യം മറക്കരുത്. ജോസ് മൗറീഞ്ഞോ അദ്ദേഹത്തിൽ നിന്ന് വേണ്ടത്ര കളി കണ്ടിട്ടില്ല.അദ്ദേഹം നല്ല ഫിറ്റ്നസ് ഉള്ള താരം ആണ്.അദ്ദേഹത്തിന്റെ മാനസികാവസ്ഥയാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം എന്നു ഞാന്‍ വിശ്വസിക്കുന്നു.ടീമിന് വേണ്ടി എന്തും  ചെയ്യാന്‍ കഴിയുന്ന ഒരാള്‍ ആകണം അവന്‍.”സ്പർസ് ഇതിഹാസം ഈവനിംഗ് സ്റ്റാൻഡേർഡിനോട് പറഞ്ഞു.

Leave a comment