European Football Foot Ball Top News

ഓറിയറിന് പിന്തുണ നല്‍കി മോറിഞ്ഞോ

December 22, 2020

ഓറിയറിന് പിന്തുണ നല്‍കി മോറിഞ്ഞോ

ഞായറാഴ്ച നടന്ന പ്രീമിയർ ലീഗിൽ ലീസസ്റ്ററിനോട് സ്പർസിന്റെ 2-0 തോൽവിയിൽ സെർജ് ഓറിയറിനെ കുറ്റപ്പെടുത്താന്‍ ടോട്ടൻഹാം മാനേജർ ജോസ് മൗറീഞ്ഞോ വിസമ്മതിച്ചു.ആദ്യ പകുതിയിൽ വെസ്ലി ഫോഫാനയെ ബോക്സിൽ ഫൌള്‍ ചെയ്ത ഓറിയറിന്‍റെ പിഴവ് ആണ് മല്‍സരത്തിലെ വഴിത്തിരിവ്.

“അത് ഒരു തെറ്റായിരുന്നു.ബോക്സില്‍ ഡിഫന്‍റ് ചെയ്യുമ്പോള്‍ താരങ്ങള്‍ വളരെ ശ്രദ്ധാലു ആയിരിക്കണം.ഓറിയര്‍ അത് പോലെ ഒരു തെറ്റ് വരുത്തി.എന്റെ കളിക്കാരുടെ ഗുണങ്ങൾ എനിക്കറിയാം. ലിവർപൂളിനെതിരെ സെര്‍ജി മികച്ച ഫോമില്‍ ആയിരുന്നു.ഒരുപക്ഷേ ആ മല്‍സരത്തില്‍ നമ്മുടെ ഏറ്റവും മികച്ച കളിക്കാരൻ.ഇന്നലത്തെ മല്‍സരത്തില്‍ മൂന്നു പോയിന്‍റ് നഷ്ട്ടപ്പെടാന്‍ കാരണം ഓറിയര്‍ ആണെന്ന് ഞാന്‍  വിശ്വസിക്കുന്നില്ല.എനിക്ക് ഇഷ്ടപ്പെടാത്ത മനോഭാവം പ്രകടിപ്പിച്ച മറ്റ് കളിക്കാരും ഉണ്ടായിരുന്നു ഇന്നലെ.”അദ്ദേഹം സ്കൈ സ്പോർട്സിനോട് പറഞ്ഞു

Leave a comment