European Football Foot Ball Top News

ആറാം തമ്പുരാക്കാന്‍മാരായി യുണൈറ്റഡ്

December 21, 2020

ആറാം തമ്പുരാക്കാന്‍മാരായി യുണൈറ്റഡ്

ഓൾഡ് ട്രാഫോർഡിൽ ഞായറാഴ്ച നടന്ന ആദ്യ പ്രീമിയർ ലീഗ് മീറ്റിംഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ്സ് യുണൈറ്റഡിനെ 6-2 ന് പരാജയപ്പെടുത്തി.ജയത്തോടെ അവര്‍ ലീഗ് പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ആണ്.

ആദ്യ മൂന്ന് മിനിറ്റിനുള്ളിൽ സ്കോട്ട് മക് ടൊമിനെയ് രണ്ടുതവണ സ്കോർ ചെയ്തു.ആദ്യ ഗോളിന് വഴിയൊരുക്കിയത് ബ്രൂണോ ഫെര്‍ണാണ്ടസ് ആണെങ്കില്‍ രണ്ടാം അവസരം സൃഷ്ട്ടിച്ചത് ആന്തണി മാര്‍ഷ്യല്‍ ആയിരുന്നു.പിന്നീട് ബ്രൂണോ ഫെര്‍ണാണ്ടസ്,വിക്റ്റര്‍ ലിണ്ട്ലോഫ് നേടിയ ഗോളോടെ ആണ് ആദ്യ പകുതി ആവാസനിച്ചത്.4 ആം മിനുട്ടില്‍ ലിയാം കൂപ്പര്‍ നേടിയ ഗോള്‍ മാത്രം ആയിരുന്നു ലീഡ്സിന് ആശ്വസിക്കാന്‍ ഉണ്ടായിരുന്ന കാരണം.അടുത്ത പകുതിയില്‍ മൂന്നു ഗോളാണ് പിറന്നത്.ഡാനിയേല്‍ ജയിംസ്,ബ്രൂണോ എന്നിവര്‍ യുണൈറ്റഡിന് വേണ്ടി ഗോള്‍ നേടിയപ്പോള്‍ ലീഡ്സിന് വേണ്ടൂ രണ്ടാം ഗോള്‍ നേടി സ്റ്റുവര്‍ട്ട് ഡാലസ്.

Leave a comment