ലേയ്സെസ്റ്ററിന് ജയം
വീണ്ടും പരാജയം ഏറ്റുവാങ്ങിയ ടോട്ടന്‍ഹാം മൂന്നാം സ്ഥാനത്ത് നിന്നും തെറിച്ച് അഞ്ചാം സ്ഥാനത്തേക്ക് വഴുതി വീണു.ലേയ്സെസ്റ്റര്‍ സിറ്റി ടോട്ടന്‍ഹാമിനെ എതിരിലാത്ത രണ്ടു ഗോളിന് ആണ് പരാജയപ്പെടുത്തിയത്.നിലവില്‍ ലിവര്‍പൂളിന് താഴെ ലേയ്സെസ്റ്റര്‍ സിറ്റി ആണ് രണ്ടാം സ്ഥാനത്ത്.
മല്‍സരം ആദ്യ പകുതി തീരാന്‍ ഇരിക്കെ സെർജ് ഓറിയർ വെസ്ലി ഫോഫാക്കെതിരെ നടത്തിയ ഫൌള്‍ മൂലം ലഭിച്ച പെനാല്‍ട്ടി ജൈമി വാര്‍ഡി ഗോളാക്കി മാറ്റി.രണ്ടാം പകുതിയില്‍ മാര്‍ക്ക് ആള്‍ബ്രൈട്ടന്‍ നല്കിയ ക്രോസ് ഹെഡര്‍ വാര്‍ഡി ഹെഡ് ചെയ്തെങ്ക്ലും പന്ത് ടോബി ആല്‍ഡര്‍വിയര്‍ഡിന്‍റെ ദേഹത്ത് കൊണ്ട് ഓണ്‍ ഗോള്‍ ആയി മാറി.ടീമിന്‍റെ ആകെയുള്ള പ്രകടനത്തില്‍ നിരാശ പങ്കുവച്ച മോറിഞ്ഞോ ആരെയും എടുത്ത് വിമര്‍ശിച്ചില്ല.അടുത്ത മല്‍സരത്തില്‍ ടീമിന് എങ്ങനെയും ജയിക്കണം എന്നു മാത്രമേ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞുള്ളൂ.






































