European Football Foot Ball Top News

ഞങ്ങള്‍ ലിവര്‍പ്പൂളോ സിറ്റിയോ അല്ല – ലംപാര്‍ഡ്

December 20, 2020

ഞങ്ങള്‍ ലിവര്‍പ്പൂളോ സിറ്റിയോ അല്ല – ലംപാര്‍ഡ്

ലിവർപൂളിന്റെ പ്രീമിയർ ലീഗ് കിരീടം നേടിയ ടീമുമായി താരതമ്യപ്പെടുത്താൻ ചെൽസിയുടെ ടീം ആയിട്ടില്ല എന്നു ബ്ലൂസ്  മാനേജര്‍ ഫ്രാങ്ക് ലംപാര്‍ഡ്.2019 ഡിസംബറിന് ശേഷം ആദ്യമായി ചെൽസിക്ക് തുടര്‍ച്ചയായ  തോൽവികൾ നേരിട്ടതിന് ശേഷമാണ് ബ്ലൂസ് മാനേജര്‍ തന്‍റെ അഭിപ്രായം വെളിപ്പെടുത്തിയത്.അവര്‍ ലീഗ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ലീഗ് തുടങ്ങുന്നതിന് മുന്നേ  പല സൈനിങ്ങുകളും നടത്തിയതിനാല്‍ ചെല്‍സിക്ക് വളരെ വലിയ ഹൈപ്പ് ആയിരുന്നു ലഭിച്ചത്.”പല യുവതാരങ്ങളും മെച്ചപ്പെടുന്നത് മിന്നല്‍ വേഗത്തില്‍ ആണ്.ടീം എന്ന രീതിയില്‍ ഞങ്ങള്‍ വളരുന്നു.എന്നാല്‍ എവിടെ പോയാലും ജയിക്കാന്‍  ഞങ്ങൾ‌ കഴിഞ്ഞ വർഷത്തെ ലിവർ‌പൂളോ അല്ലെങ്കിൽ‌ മാഞ്ചസ്റ്റർ‌ സിറ്റിയോ അല്ല.യാഥാർത്ഥ്യം അഭിമുഘീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാകണം.”ലംപാര്‍ഡ് മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment