European Football Foot Ball Top News

ലെവണ്ഡോസ്ക്കി – ഫിഫ ബെസ്റ്റ്

December 18, 2020

ലെവണ്ഡോസ്ക്കി – ഫിഫ ബെസ്റ്റ്

റോബർട്ട് ലെവാൻഡോവ്സ്കിയെ 2020 ലെ മികച്ച ഫിഫ മെൻസ് പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു, ബയേൺ മ്യൂണിച്ച് താരം ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും മറികടന്നാണ് അദ്ദേഹം ഈ പുരസ്ക്കാരം നേടിയത്.2019-20 സീസണിൽ പോളണ്ട് ഫോർവേഡ് മികച്ച ഒരു സീസണ്‍ ആണ് ആസ്വദിച്ചത്.

47 മത്സരങ്ങളിൽ നിന്ന് 55 ഗോളുകൾ നേടിയ താരം ബയെണിനെ ബുണ്ടസ്ലിഗ, ചാമ്പ്യൻസ് ലീഗ്, ഡിഎഫ്ബി-പോക്കൽ ട്രെബിൾ എന്നിവ നേടി കൊടുക്കാന്‍ വളരെ മികച്ച പങ്കാണ് വഹിച്ചത്.ഈ മൂന്ന് ടൂര്‍ണമെന്‍റിലും ലെവാൻഡോവ്സ്കി തന്നെ ആണ് ടോപ്  സ്കോറർ.തന്‍റെ സഹതാരങ്ങള്‍ക്കും കോച്ചിനും ഈ പുരസ്ക്കാരം നേടിയതിന്റെ ക്രെഡിറ്റ് നല്‍കിയ ലെവണ്ഡോസ്ക്കി ഇത്  തന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിനം  ആണെന്നും വെളിപ്പെടുത്തി.സിറ്റിക്ക് വേണ്ടി കളിക്കുന്ന ലൂസി ബ്രോണ്‍സ് ആണ് മികച്ച വനിത ഫുട്ബോള്‍ താരം.

Leave a comment

Your email address will not be published. Required fields are marked *