European Football Foot Ball Top News

മറ്റൊരു വിജയം ബാഴ്സയിലെ മഞ്ഞുരുകുന്നു

December 17, 2020

മറ്റൊരു വിജയം ബാഴ്സയിലെ മഞ്ഞുരുകുന്നു

റയല്‍ സോസിദാദ് ബാഴ്സക്കെതിരെ ആദ്യ ഗോള്‍ നേടി എങ്കിലും തൊട്ടടുത്ത നിമിഷങ്ങളില്‍ തന്നെ രണ്ടു ഗോള്‍ മടക്കിയ ബാഴ്സ ലാലിഗയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി.കുറെ കാലത്തിന് ശേഷം മികച്ച അവസരങ്ങള്‍ സൃഷ്ട്ടിച്ച ബാഴ്സ ആദ്യ 20 മിനുട്ടുകളില്‍ വളരെ ആധിപത്യം പുലര്‍ത്തിയ കളി ആയിരുന്നു കാഴ്ച്ചവച്ചത്.

ആദ്യം സ്കോര്‍ ബോര്‍ഡില്‍ ഇടം നേടിയത് റയല്‍ സോസിദാദ് ആയിരുന്നു.27 ആം മിനുട്ടില്‍ വില്യന്‍ ജോസ് ആണ് ടെര്‍ സ്ട്രഗനെ കബളിപ്പിച്ചു കൊണ്ട് ഗോള്‍ നേടിയത്.പിന്നീട് നിരന്തരം സോസിദാദ് ഗോള്‍ മുഖത്ത് പ്രശ്നങ്ങള്‍ സൃഷ്ട്ടിച്ച ബാഴ്സ 31 ആം മിനുട്ടില്‍ ജോര്‍ദി ആല്‍ബയുടെ ഗോളിന്റെ പിന്‍ബലത്തില്‍ സമനില നേടി.43 ആം മിനുട്ടില്‍ ഡി യോങ് നേടിയ രണ്ടാം ഗോള്‍ കൂടി അക്കൌണ്ടില്‍ കേറിയതോടെ ബാഴ്സ തുടര്‍ച്ചയായ രണ്ടാം വിജയം നേടി.

Leave a comment