European Football Foot Ball Top News

തോല്‍വിയിലും നേയ്മറിന്റെ പരിക്ക് ടൂഷലിനെ വേട്ടയാടുന്നു

December 14, 2020

തോല്‍വിയിലും നേയ്മറിന്റെ പരിക്ക് ടൂഷലിനെ വേട്ടയാടുന്നു

പാരീസ് സെന്റ് ജെർമെയ്ൻ ലിയോണിനോട് ഏറ്റുമുട്ടിയ മല്‍സരത്തില്‍ പരാജയപ്പെട്ടത് മാത്രം അല്ല കോച്ച് ടൂഷലിന് തലവേദനയാകുന്നത് പരിക്ക് ഏറ്റ് പോയ നേയ്മറിനെ കാര്യത്തിലും അദ്ദേഹം വളരെ ബോധവാന്‍ ആണ്.ഇന്ന് നടത്തിയ സ്കാൻ ഫലത്തിനായി തോമസ് ടൂച്ചൽ കാത്തിരിക്കുകയാണ്.തിയാഗോ മെൻഡിസിന്റെ ചാലഞ്ചിനേത്തുടർന്ന് നെയ്മറിന് ഗുരുതരമായ പരിക്കേറ്റതായി കാണപ്പെട്ടു.താരം നിറ കണുകളോടെ ആണ് പിച്ചില്‍ നിന്നും പോയത്,VAR ചാലഞ്ച് നടത്തിയ തിയാഗോ മെൻഡിസിനു റെഡ് കാര്‍ഡ് നല്‍കി മല്‍സരത്തില്‍ നിന്നും പറഞ്ഞു വിടുകയും ചെയ്തു.

ടീമിന്‍റെ മൊത്തത്തിലുള്ള പ്രകടനത്തില്‍ അതൃപ്തി അറിയിച്ച ടൂഷല്‍ കൂടുതല്‍ പ്രയത്നിക്കാന്‍ താരങ്ങളോട് ആവശ്യപ്പെട്ടു.താരങ്ങള്‍ വളെരെ ഏറെ അവശര്‍ ആണെന്നും ഇത്രയും നാള്‍ മുന്നേറിയ ടീം ഇപ്പോള്‍ പുറകോട്ട് നാലടി ചാടിയിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a comment