ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ടോട്ടന്‍ഹാം
ക്രിസ്റ്റൽ പാലസിലേക്കുള്ള യാത്രയിൽ ഏര്‍പ്പെടുമ്പോള്‍ ഒരു കാര്യം മാത്രമേ മോറിഞ്ഞോയുടെ ശിഷ്യന്മാരുടെ മനസില്‍ ഉണ്ടാകൂ.അത് എന്തു വില കൊടുത്തും ഒന്നാം സ്ഥാനം നിലനിര്‍ത്തണം എന്നായിരിക്കും.ഇന്നലത്തെ മല്‍സരത്തില്‍ ചെല്‍സി പരാജയപ്പെട്ടത് മൂലം ഇനി ടോട്ടന്‍ഹാമിന് ഭയക്കേണ്ടത് ലിവര്‍പൂളിനെ ആണ്.ഇന്ന് ലിവര്‍പൂളിന് ഫുള്‍ ഹാമിനെതിരെ എവേ മല്‍സരം ഉണ്ട്.

ഇന്ന് ഇന്ത്യന്‍ സമയം രാത്രി 7:45 നു ആണ് ഇരുവരും തമ്മില്‍ സെല്ഹെര്സ്റ്റ് പാര്‍ക്ക് സ്റ്റേഡിയത്തില്‍ വച്ച് ഏറ്റുമുട്ടുക.ആദ്യ മല്‍സരത്തിലെ തോല്വിയോഴിച്ചാല് പിന്നീടുള്ള പത്ത് മല്‍സരങ്ങളില്‍ തോല്‍വി അറിയാതെ ആണ് ടോട്ടന്‍ഹാം ഇപ്പോള്‍ ലീഗില്‍ തുടരുന്നത്.പതിനാറ് പോയിന്റുകള്‍ നേടിയ ക്രിസ്റ്റല്‍ പാലസ് നിലവില്‍ പതിമൂന്നാം സ്ഥാനത്താണ്.കഴിഞ്ഞ മല്‍സരത്തില്‍ വെസ്റ്റ് ബ്രോമിനെ 5-1 എന്ന കൂറ്റന്‍ സ്കോറിന് പരാജയപ്പെടുത്തിയ ആത്മവിശ്വാസം മാത്രമാണ് പാലസിന് കൂടെയുള്ളത്.