European Football Foot Ball Top News

ലോ സെൽസോ ടോട്ടൻഹാമിനായി മികച്ച ഫോമില്‍ തുടരുമെന്ന് മോറിഞ്ഞോ

December 12, 2020

ലോ സെൽസോ ടോട്ടൻഹാമിനായി മികച്ച ഫോമില്‍ തുടരുമെന്ന് മോറിഞ്ഞോ

റോയൽ ആന്റ്‌വെർപ്പിനെതിരായ ടോട്ടൻഹാമിന്റെ 2-0 വിജയത്തിൽ  ജിയോവാനി ലോ സെൽസോ മികച്ച പ്രകടനം പുറത്തെടുത്തതായി ജോസ് മൗറീഞ്ഞോ വെളിപ്പെടുത്തി.നോർത്ത് ലണ്ടനിൽ വ്യാഴാഴ്ച നടന്ന മല്‍സരത്തില്‍ ഗോൾ നേടിയ അർജന്റീന ഇന്റർനാഷണൽ   താരം  യൂറോപ്യൻ മല്‍സരങ്ങളില്‍ ആകെ നാല് ഗോളുകള്‍ നേടി.

“ജിയോ, കഴിഞ്ഞ സീസണിൽ അവിശ്വസനീയമായ ഫോം കാഴ്ച്ചവച്ചു.പിന്നെ അദ്ദേഹത്തിന് ഒരു പരിക്ക് പറ്റി,അതിനുശേഷം അദ്ദേഹം പ്രീ സീസണുകളില്‍ പോലും മുഖം കാണിക്കാന്‍ കഴിഞ്ഞില്ല.അയാള്‍ക് കുറച്ചുകൂടി സമയം ആവശ്യമാണെന്ന് ഞാൻ വിശ്വസിച്ചു.എന്നാല്‍ അദ്ദേഹം ബെഞ്ചില്‍ നിന്നും വന്ന് പരിക്കിന്‍റെ ഒരു ലക്ഷണവും കാണിക്കാതെയാണ് ഈ  രണ്ടു മല്‍സരങ്ങളിലും കളിച്ചത്.അദ്ദേഹത്തിന് ആ  പഴയ ഫോമില്‍ എത്താന്‍ ഇനി  അധികം കാത്തിരിക്കേണ്ടി വരില്ല എന്നാണ് എന്‍റെ വിശ്വസം.”മോറിഞ്ഞോ മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment