ഉയിഘുര്‍ മുസ്ലിമുകളോടുള്ള വിവേചനം;ഹുവാവൈയുമായി വഴിപിരിഞ്ഞ് ഗ്രീസ്മാന്‍
ചൈനയിലെ ഉയ്ഘർ മുസ്‌ലിംകളെ അടിച്ചമർത്തുന്ന സാങ്കേതികവിദ്യ നിർമ്മിക്കുന്നുണ്ടെന്ന ശക്തമായ സംശയത്തെത്തുടർന്ന് അന്റോയ്ൻ ഗ്രീസ്മാൻ തന്റെ സ്പോൺസർമാരായ ഹുവാവെയുമായുള്ള ബന്ധം വിച്ഛേദിച്ചു.ഉയ്ഘർ മുസ്‌ലിംകള്‍ക്കെതിരെ ചൈനയുടെ നിരീക്ഷണം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്ത ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്റ്റ്വെയർ കമ്പനി പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന റിപ്പോർട്ടിനെത്തുടർന്ന് ആണ് ബാഴ്‌സലോണ താരം തന്റെ തീരുമാനം അറിയിക്കാൻ സോഷ്യൽ മീഡിയയിൽ എത്തിയത്.
“ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്റ്റ്വെയറിന് നിര്‍മാണം തുടങ്ങിയ ഹുവായ് കമ്പനി ‘ഉയ്ഘർ അലേർട്ട്’ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന ശക്തമായ സംശയത്തെത്തുടർന്ന്, കമ്പനിയുമായുള്ള എന്റെ പങ്കാളിത്തം ഉടൻ അവസാനിപ്പിക്കുന്നെന്ന് ഞാൻ പ്രഖ്യാപിക്കുന്നു.ഈ ആരോപണങ്ങളെ നിഷേധിക്കാൻ മാത്രമല്ല ഈ ബഹുജന അടിച്ചമർത്തലിനെ അപലപിക്കാനും നിങ്ങളുടെ സ്വധീനം ഉപയോഗിച്ച് സമൂഹത്തിലെ മനുഷ്യരുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാനും ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു.”ഫ്രഞ്ച് സ്‌ട്രൈക്കർ ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു.






































