കൊണ്ടെക്ക് ശനിദശ
ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായ ഇന്‍റര്‍ മിലാന്‍ യൂറോപ്പ ലീഗിലേക്ക് പോലും വേണ്ട യോഗ്യത നേടാതെ പോയത് ഈ വാരത്തിലെ വലിയ ഒരു ചര്‍ച്ചാ വിഷയം ആവുകയാണ്.വലിയ ട്രാന്‍സ്ഫര്‍ ഡീലുകള്‍ നടത്തിയെങ്കിലും ഇപ്പോഴും ഒരു മാറ്റവും ഇല്ലാതെ പോകുന്നത് കൊണ്ടേയുടെ ജോലിക്ക് വലിയ ഒരു ഭീഷണി തന്നെയാണ്.
ശക്തറിനെതിരെയുള്ള മല്‍സരത്തിന് ശേഷം സ്കൈ സ്പോര്‍ട്ട്സ് നടത്തിയ അഭിമുഘത്തില്‍ കൊണ്ടേയുടെ പെരുമാറ്റത്തില്‍ നീരസം അറിയിച്ചിരിക്കുകയാണ് ഫാബിയോ കപ്പെല്ലോ.മല്‍സരത്തിന് എന്തെങ്കിലും പ്ലാന്‍ B ഉണ്ടായിരുന്നുവോ എന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ല എന്നായിരുന്നു കൊണ്ടേ പറഞ്ഞത്.കൊണ്ടേ പോയതിന് ശേഷം അഭിമുഘം തുടര്‍ന്ന കപ്പെല്ലോ “കൊണ്ടേ തന്‍റെ സുഹൃത്ത് ആണെന്നും ഇപ്പോള്‍ കാണിച്ച പെരുമാറ്റം തന്നെ വല്ലാതെ ക്ഷുഭിതന്‍ ആക്കി” എന്നും പറഞ്ഞു.കൊണ്ടേയുടെ മോശം പെരുമാറ്റം ആയിരുന്നു എന്ന് അലേസാന്ദ്രോ കോസ്റ്റകര്‍ട്ടയും പറഞ്ഞു.






































