European Football Foot Ball Top News

മികച്ച പ്രകടനം ലക്ഷ്യം – ബെര്‍ണര്‍ഡോ സില്‍വ

December 11, 2020

മികച്ച പ്രകടനം ലക്ഷ്യം – ബെര്‍ണര്‍ഡോ സില്‍വ

കഴിഞ്ഞ സീസണിലെ  പരാജയങ്ങൾക്ക് ശേഷം  ഈ സീസണില്‍ ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ മാഞ്ചസ്റ്റർ സിറ്റി താരങ്ങള്‍ വല്ലാതെ ആഗ്രഹിക്കുന്നു എന്ന്  പ്ലേമേക്കർ ബെർണാഡോ സിൽവ.ഇത്തിഹാദ് സ്റ്റേഡിയത്തിൽ ബുധനാഴ്ച മാർസെയ്‌ലിനെതിരെ 3-0 ന് ജയിച്ചാണ് ഇംഗ്ലീഷ് ടീം ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കിയത്.

ഒമ്പത് തവണ  പങ്കെടുത്തിട്ടും സിറ്റി ഇതുവരെ ചാമ്പ്യൻസ് ലീഗ് നേടിയിട്ടില്ല.2015-16 ൽ റയൽ മാഡ്രിഡിനോട് സെമി ഫൈനൽ തോറ്റത്താണ് സിറ്റിയുടെ  ചാമ്പ്യന്‍സ് ലീഗിലേ ഏറ്റവും മികച്ച സീസണ്‍.”കഴിഞ്ഞ മൂന്നു സീസണുകളില്‍ കാഴ്ച്ച വച്ച പ്രകടനം മറക്കും വിധം ഒരു മികച്ച ചാമ്പ്യന്‍സ് ലീഗ് സീസണ്‍ ആസാദിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.ഇപ്പോള്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി,ഇപ്പോള്‍ ഉള്ള ഫോം സീസണില്‍ ഉടനീളം നിലനിര്‍ത്തുക എന്നതും ഒരു ചാലഞ്ച് ആണ്.”മല്‍സരശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment