European Football Foot Ball Top News

ഗ്രൂപ്പ് ചാംപ്യന്‍മാരായി ആഴ്സണല്‍

December 11, 2020

ഗ്രൂപ്പ് ചാംപ്യന്‍മാരായി ആഴ്സണല്‍

യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടം അവസാനിച്ചപ്പോള്‍ ആറില്‍ ആറ് വിജയം നേടി ടേബിള്‍ ടോപ്പേര്‍സ് ആയി ആഴ്സണല്‍.ഇന്നലത്തെ മല്‍സരത്തില്‍ ടുണ്ടാല്‍കിനെ രണ്ടിനെതിരെ നാള് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.12 മിനിറ്റിനുള്ളില്‍  തന്നെ ആഴ്സണലിന് വേണ്ടി സ്കോര്‍ ചെയ്യാന്‍ എഡ്വേർഡ് എൻ‌കെത്തിയക്കു ആയി.ആറ് മിനിറ്റിനുശേഷം മുഹമ്മദ് എൽനെനി ഒരു സെൻസേഷണൽ ഗോൾ നേടി.25 യാര്‍ഡ് ദൂരെ നിന്നു നേടിയ ഗോളിലൂടെ ലീഡ് ഇരട്ടിച്ച് ആഴ്സണല്‍ മുന്നേറ്റം തുടര്‍ന്നു.

അതിനു മറുപടി നല്‍കാന്‍ ടുണ്ടാല്‍കിന് വേണ്ടി വന്നത് നാല്  മിനുറ്റ് ആണ്.ജോര്‍ദാന്‍ ഫ്ലോറസ് നേടിയ ഗോള്‍ ടുണ്ടാല്‍കിന് കുറച്ചെങ്കിലും പ്രതീക്ഷ നല്‍കിയിട്ടുണ്ടാവും.ശേഷം രണ്ടാം പകുതിയില്‍ ജോ വിലോക്ക്,ഫോലാറിന്‍ ബലോഗന്‍ എന്നിവര്‍ ആഴ്സണലിന് വേണ്ടിയും ടുണ്ടാല്‍ക്ക് താരമായ ഷോണ്‍ ഹോറസ് രണ്ടാം ഗോളും നേടിയതോടെ മല്‍സരം പൂര്‍ണം.

Leave a comment