European Football Foot Ball Top News

മെസ്സിയേ ട്രോളാന്‍ കടന്നകൈ പ്രയോഗവുമായി റൊണാള്‍ഡോയുടെ സഹോദരി

December 10, 2020

മെസ്സിയേ ട്രോളാന്‍ കടന്നകൈ പ്രയോഗവുമായി റൊണാള്‍ഡോയുടെ സഹോദരി

ചൊവ്വാഴ്ച നടന്ന ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയ്‌ക്കെതിരെ യുവന്റസ് 3-0ന് ജയിച്ചതിനെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി എൽമ അവീറോ ലയണൽ മെസ്സി റൊണാള്‍ഡോയെ പ്രാര്‍ഥിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു.ആരാധകര്‍ ഉറ്റുനോക്കിയ മല്‍സരത്തില്‍ ഇരട്ട ഗോള്‍ റൊണാള്‍ഡോ നേടി.മെസ്സിയേ താൻ ഒരിക്കലും ഒരു എതിരാളിയായി കണ്ടിട്ടില്ലെന്ന് റൊണാള്‍ഡോ പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ സഹോദരി അത് പോലെ അല്ല എന്നു ഈ ഒരു സംഭവം കൊണ്ട് മനസിലാക്കാം.

“എന്റെ രാജാവ്. എക്കാലത്തെയും മികച്ചത്. എന്റെ  അഭിമാനം.”ഇതായിരുന്നു അവര്‍ പങ്ക് വച്ച വാചകങ്ങള്‍.ഇതിന് മുന്നേ ബലോണ്‍ഡിയോര്‍ മെസിക്ക് ലഭിച്ചപ്പോഴും അത് പോലെ വാന്‍ ഡൈക്ക് റൊണാള്‍ഡോയെ ബഹുമാനിച്ചില്ല എന്നു പറഞ്ഞും പ്രതിഷേധം നടത്തിയ എൽമ അവീറോ  സമൂഹ മാധ്യമങ്ങളില്‍  നിറഞ്ഞു നിന്നിരുന്നു.

Leave a comment