പ്രാഗിനെ നേരിടാന്‍ മിലാന്‍ ഒരുങ്ങുന്നു
സീരി എ ടോപ്പേഴ്സ് ആയ എസി മിലാൻ വ്യാഴാഴ്ച സ്പാർട്ട പ്രാഗിനെ നേരിടാന്‍ യാത്ര നടത്തും.ഇപ്പോള്‍ ലീഗില്‍ രണ്ടാം സ്ഥാനത്തുള്ളതിനാല്‍ ഈ മല്‍സരത്തില്‍ വിജയം നേടുകയും ഒന്നാം സ്ഥാനത്തുള്ള ലില്ലേ അവരുടെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ സെല്‍ട്ടിക്കിനെതിരെ പരാജയപ്പെടുകയും ചെയ്താല്‍ മിലാന് ഗ്രൂപ്പ് ചാംപ്യന്‍മരായി അടുത്ത ഘട്ടത്തിലേക്ക് കടക്കാം.
ആദ്യ പാദത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വിജയം അന്ന് മിലാന് ഒപ്പം ആയിരുന്നു.എതിരിലാത്ത മൂന്നു ഗോളിന് വിജയം നേടിയ മിലാന്‍ ഇപ്പോള്‍ ഇബ്രാഹിമോവിച്ച് ഇല്ലാതെയും തങ്ങള്‍ ശക്തര്‍ ആണ് എന്നു തെളിയിച്ച് കഴിഞ്ഞു.അതിനുള്ള തെളിവ് ആണ് സീരി എ ലീഗില്‍ അഞ്ച് പോയിന്‍റിന്റെ ലീഡ്.നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള മല്‍സരം.






































