യൂറോപ്പയില്‍ വിജയകുതിപ്പ് തുടരാന്‍ ആഴ്സണല്‍
തങ്ങളുടെ വിജയകരമായ യൂറോപ്പ ലീഗ് റണ്‍ തുടരുന്നതിന് ടുണ്ടാല്‍കിനെ നേരിടാന്‍ ആഴ്സണല്‍ ഡുബ്ലിനിലേക്ക് യാത്ര നടത്തും.പ്രീമിയര്‍ ലീഗില്‍ ഫോം കണ്ടെത്താന്‍ കഷ്ട്ടപ്പെടുന്ന ആഴ്സണല്‍ യൂറോപ്പ ലീഗില്‍ ഇതുവരെ നല്ല ഡിസ്പ്ലേ ആണ് കാഴ്ചവച്ചത്.അഞ്ചു മല്‍സരങ്ങളില്‍ അഞ്ചും വിജയം നേടിയ ആഴ്സണല്‍ ലീഗില്‍ ഒന്നാം സ്ഥാനത്താണ്.
അതേസമയം ടുണ്ടാല്‍ക് ഒരു വിജയം പോലും നേടാതെ ആണ് ലീഗില്‍ തുടരുന്നത്.ഇന്ന് ഇന്ത്യന്‍ സമയം 11:25 നാണ് മല്‍സരം.ഞായറാഴ്ച നോർത്ത് ലണ്ടൻ എതിരാളികളായ ടോട്ടൻഹാം ഹോട്‌സ്പറിനോട് 2-0 ന് തോറ്റ ആഴ്സണല്‍ 39 വർഷത്തിനിടയിൽ ആദ്യമായാണ് ഇത്രയും മോശമായ സീസണ്‍ കാഴ്ചവക്കുന്നത്.ടോട്ടണ്‍ഹാമിനെതിരെ നടന്ന മല്‍സരത്തില്‍ പരിക്ക് പറ്റി പുറത്ത് പോയ തോമസ് പാർട്ടി ഈ മല്‍സരത്തില്‍ ഉണ്ടാകാന്‍ ഉള്ള സാധ്യതയില്ല.






































