European Football Foot Ball Top News

സുല്‍ത്താന് ഹാട്രിക്ക് വിജയത്തോടെ പിഎസ്ജി നോക്കൌട്ടിലേക്ക്

December 10, 2020

സുല്‍ത്താന് ഹാട്രിക്ക് വിജയത്തോടെ പിഎസ്ജി നോക്കൌട്ടിലേക്ക്

ബുധനാഴ്ച പുനരാരംഭിച്ച ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ ഇസ്താന്‍ബൂളിനെതിരെ പിഎസ്ജി 5-1 എന്ന സ്കോര്‍ലൈനില്‍ വിജയം നേടി.ചൊവാഴച്ച രാത്രി നിര്‍ത്തിവച്ച മല്‍സരം ഇന്നലെ രാത്രി പുനരാരംഭിച്ചു.വിജയം നേടിയ പിഎസ്ജി നോക്കൌട്ട് സ്റ്റേജിലേക്ക് കടന്നു.ആര്‍ബി ലേപ്സിഗ് ആണ് ഗ്രൂപ്പ് ഓഫ് 16 ഇലെക്ക് കയറിയ മറ്റൊരു ടീം.പുറത്തായ യുണൈറ്റഡ് ഇനി യൂറോപ്പ ലീഗ് കളിച്ചേക്കും.

 

നേയ്മര്‍,എമ്പാപേ എന്നിവര്‍ ആണ് പിഎസ്ജിക്ക് വേണ്ടി സ്കോര്‍ ചെയ്തവര്‍.നേയ്മര്‍ ഹാട്ട്രിക്കും എമ്പാപേയുടെ ഇരട്ട ഗോളും കൂടി ആയതോടെ സ്വന്തം ഹോമില്‍ ഒരു അനായാസ ജയം ആണ് പിഎസ്ജി നേടിയത്.ചാമ്പ്യന്‍സ് ലീഗില്‍ മികച്ച ഫോം ആണ് നേയ്മര്‍ കാഴ്ചവയ്ക്കുന്നത്.ഇതുവരെ അഞ്ചു മല്‍സരങ്ങളില്‍ നിന്നും ആറ് ഗോളുകള്‍ അദേഹം നേടി കഴിഞ്ഞു.ഇസ്ഥാന്‍ബുളിന് വേണ്ടി ആശ്വാസ ഗോള്‍ 57 ആം മിനുട്ടില്‍  ട്ടോപാല്‍ നേടി.

Leave a comment