യുവന്‍റസ് ബെഞ്ച് താരങ്ങള്‍ക്കെതിരെ കയര്‍ത്ത് കോമാന്‍
ഇന്നലത്തെ മല്‍സരത്തിനിടെ ക്ലെമന്റ് ലെങ്‌ലെററ്റിന് ചുവന്ന കാർഡ് നല്‍കാന്‍ ആവശ്യപ്പെട്ട ബെഞ്ചില്‍ ഉണ്ടായിരുന്ന യുവന്‍റസ് താരങ്ങള്‍ക്കെതിരെ കയര്‍ത്ത് കോമാന്‍.മല്‍സരത്തിനിടെ പല തവണ ഇരു ടീമിലെ താരങ്ങളും പരസ്പ്പരം ഏറ്റുമുട്ടിയിരുന്നു.ഓരോ ഇടവേളകളിലും താരങ്ങള്‍ക്ക് ലഭിച്ച മഞ്ഞ കാര്‍ഡ് ആണ് അതിനു തെളിവ്.
ക്ലെമന്റ് ലെങ്‌ലെറ്റിനെതിരെ ഹാന്‍ഡ്ബോള്‍ VAR പരിശോധനയ്ക്ക് ശേഷം പെനാല്‍ട്ടി വിധിച്ചപ്പോള്‍ ആണ് സംഭവം.ഫ്രഞ്ച് ഡിഫന്‍റര്‍ക്ക് ആദ്യം തന്നെ ഒരു മഞ്ഞ കാര്‍ഡ് ലഭിച്ചിരുന്നു.ഈ ഒരു കേസിലും ബാഴ്സലോണ സെന്റർ ബാക്കിനായി രണ്ടാമത്തെ മഞ്ഞ കാർഡ് ആവശ്യപ്പെട്ട് യുവന്റസ് കളിക്കാർ ബെഞ്ചില്‍ നിന്നും അപ്പീല്‍ ചെയ്തിരുന്നു.ഇത് കണ്ട സമനില തെറ്റിയ കോമാന്‍ അവരോടു വായടക്കാന്‍ ആവശ്യപ്പെട്ടു.കോമാനെ നോക്കി പരിഹസിച്ച താരങ്ങളുടെ വീഡിയോ മാധ്യമങ്ങള്‍ പകര്‍ത്തിയിരുന്നു.






































