European Football Foot Ball Top News

കാമ്പ് ന്യൂയില്‍ ബാഴ്സ വധം

December 9, 2020

കാമ്പ് ന്യൂയില്‍ ബാഴ്സ വധം

കാമ്പ് ന്യൂയില്‍ എപ്പോഴും തങ്ങളുടെ വിജയ റിക്കോര്‍ഡ് നിലനിര്‍ത്താറുള്ള ബാഴ്സ എതിരിലാത്ത മൂന്ന് ഗോളുകള്‍ക്ക് യുവന്‍റസിനെതിരെ അടിയറവ് പറഞ്ഞു.റൊണാള്‍ഡോ ഇരട്ട ഗോളും വെസ്റ്റണ്‍  മക്കെന്‍സി നേടിയ ഗോളും സ്കോര്‍ ബോര്‍ഡില്‍ ഇടം പിടിച്ചു.ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ അപരാജിത കുതിപ്പ് കാഴ്ച്ച വച്ച ബാഴ്സലോണ ഇത്രയും വലിയ മാര്‍ജിനില്‍ തോറ്റത് കോമാനും ക്ലബ് വക്താകള്‍ക്കും നല്‍കുന്ന മുന്നറിയിപ്പ് വളരെ ശക്തമാണ്.

മല്‍സരം തുടങ്ങിയപ്പോള്‍ തന്നെ യുവന്‍റസ് എന്താണ് ഉദ്ദേശിച്ചത് എന്നു വ്യക്തം ആണ്.ബാഴ്സക്ക് പന്ത് നല്‍കി ഇടവേളകളില്‍ കൌണ്ടര്‍ അറ്റാക്ക് ചെയ്യുക.അതില്‍ റൊണാള്‍ഡോയും മൊറാട്ടയും ഒരു പരിധി വരെ വിജയം കാണുകയും ചെയ്തു.12 ആം മിനുട്ടിലും 52 ആം മിനുട്ടിലും ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി.20 ആം മിനുട്ടില്‍ ക്വാഡ്റാഡോ നല്‍കിയ അവസരത്തില്‍ മികച്ച ഗോള്‍ നേടി മക്കെന്‍സിയും കാമ്പ് ന്യൂയില്‍ താരമായി.

Leave a comment