പൊഗ്ബയേയും റയോളയേയും വിമര്‍ശിച്ച് കരാഗര്‍
ഏജന്റിൽ നിന്നുള്ള ഏറ്റവും പുതിയ പ്രകോപനപരമായ അഭിപ്രായങ്ങളെത്തുടർന്ന് പോൾ പോഗ്ബയെ ഒഴിവാക്കാൻ ജാമി കാരാഗർ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് അഭ്യർത്ഥിച്ചു.ചൊവ്വാഴ്ച ആർബി ലീപ്സിഗുമായുള്ള ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തിന് തയാറെടുക്കുമ്പോള്‍ ആണ് റയോള പൊഗ്ബയുടെ യുണൈറ്റഡ് കരിയര്‍ തീര്‍ന്നെന്ന് വെളിപ്പെടുത്തിയത്.ഇതിനെതിരെ പല ദിക്കില്‍ നിന്നും താരത്തിന്നും ഏജന്‍റിനും എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
യുണൈറ്റഡ് എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ച് സ്കൈ സ്പോര്‍ട്ട്സ് കാരാരോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ “അയാളെ ഒഴിവാക്കുക, 12 മാസമായി ഞാൻ ഇത് പറയുന്നു.എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ ഓവര്‍ റേറ്റഡ് കളിക്കാരന്‍ ആണ് അയാള്‍.റയോള ഇങ്ങനെ പറഞ്ഞത് പൊഗ്ബായുടെ അറിവോടെ തന്നെ ആയിരിക്കും.ഇപ്പോഴത്തെ ഏജന്‍റ് എന്നത് വെറും ഒരു ഏജന്‍റ് മാത്രം അല്ല.ഒരു രക്ഷകർത്താവ്, മികച്ച സുഹൃത്ത്, സാമ്പത്തിക ഉപദേഷ്ടാവ് ഇതെല്ലാം കൂടിയുള്ള ഒരു പാക്കേജ് ആണ് ഏജന്‍റ് എന്നത്.ഇരുവരും വളരെ അപമാനകരമായ ഒരു പരമാര്‍ഷം ആണ് നടത്തിയത്.






































