സിറ്റി നിയമങ്ങൾ പാലിച്ചിരുന്നു എങ്കില്‍ 17-18 ഇപിഎല്‍ കിരീടം യുണൈറ്റഡ് നേടിയേന്നെ എന്നു മോറിഞ്ഞോയുടെ അസിസ്റ്റന്‍റ്
നിയമങ്ങൾ പാലിച്ചിരുന്നെങ്കിൽ സിറ്റിക്ക് പകരം മാഞ്ചസ്റ്റർ യുണൈറ്റഡ് 2017-18 ൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരാകുമായിരുന്നുവെന്ന് ജോസ് മൗറീഞ്ഞോയുടെ മുൻ അസിസ്റ്റന്റ് റിക്കാർഡോ ഫോർമോസിൻഹോ.ബ്ലൂസ് ഫിനാൻഷ്യൽ ഫെയർ പ്ലേ ചട്ടങ്ങൾ ലംഘിച്ചതിനെ ആണ് അദ്ദേഹം വിമര്‍ശിച്ചത്.സിറ്റിയുടെ രണ്ടാം സീസണിൽ പെപ് ഗ്വാർഡിയോള തന്റെ ആദ്യത്തെ ഇംഗ്ലീഷ് ടോപ്പ് ഫ്ലൈറ്റ് കിരീടം നേടി.
ഞങ്ങള്‍ ആയിരുന്നില്ല പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍ പക്ഷേ ഞങ്ങൾ യൂറോപ്പ ലീഗ്, ലീഗ് കപ്പ്, സൂപ്പർ കപ്പ് എന്നിവ നേടി.സിറ്റി ഒരുപക്ഷേ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ ലംഗിച്ചിരുന്നില്ല എങ്കില്‍ ഞങ്ങള്‍ തീര്‍ച്ചയായും ആ സീസണില്‍ ലീഗ് നേടിയേന്നെ.”ഫോർമോസിൻഹോ മാധ്യമങ്ങളോട് പറഞ്ഞു.തന്‍റെ സീനിയര്‍ ആയ മോറിഞ്ഞോ ഏത് പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് മറുപടി കാണുന്നതിനാല്‍ ആണ് മികച്ച മാനേജര്‍ ആയി ഇപ്പൊഴും നിലനില്‍ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.






































