European Football Foot Ball Top News

പുതിയ ലക്ഷ്യവുമായി എത്തുന്നു ബല്ലോട്ടെല്ലി

December 8, 2020

പുതിയ ലക്ഷ്യവുമായി എത്തുന്നു ബല്ലോട്ടെല്ലി

സീരി ബി ടീം ആയ മോന്‍സയില്‍ ചേര്‍ന്ന്  മരിയോ ബലോട്ടെല്ലി.ജൂലൈയിൽ ബ്രെസിയയിൽ കരാര്‍ തീര്‍ന്നത് മുതല്‍ ക്ലബ്ബില്ലാതിരുന്ന 30 കാരനായ സ്‌ട്രൈക്കർ ഈ  സീസണിന്റെ അവസാനം വരെ നീളുന്ന ഒരു കരാറില്‍ മോന്‍സയുമായി ഏര്‍പ്പെട്ടു.മോന്‍സ ചീഫ് എക്സിക്യൂട്ടീവ് ആയ  ആഡ്രിയാനോ ഗാലെയിനി എ‌സി മിലാനില്‍ ബലോട്ടേല്ലിയുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഈ ഒരു ബന്ധം ആണ് താരത്തിന്‍റെ ട്രാന്‍സ്ഫറിന് വഴിയൊരുക്കിയത്.

മുൻ മിലാൻ പ്രസിഡന്റ് സിൽവിയോ ബെർലുസ്‌കോണിയുടെ ഉടമസ്ഥതയിലുള്ള മൊൻസ ഈ സീസണിൽ സീരി  എയിലേക്ക് സ്ഥാനക്കയറ്റം നേടാനാണ് ലക്ഷ്യമിടുന്നത്. ഇറ്റാലിയൻ ടോപ്പ് ഫ്ലൈറ്റിലെത്താൻ അവരെ സഹായിക്കുന്നതിന് എല്ലാം ചെയ്യുമെന്ന് ബലോടെല്ലി പറഞ്ഞു.വെറും 17 വയസ്സുള്ളപ്പോൾ ഇന്‍ററില്‍ സീരി എ അരഞ്ഞെറ്റം പൂര്‍ത്തിയാക്കിയ താരം മൂന്ന് സീരി എ കിരീട വിജയങ്ങളിലും ജോസ് മൗറീഞ്ഞോയുടെ കീഴിൽ 2010 ലെ ചാമ്പ്യൻസ് ലീഗ് വിജയത്തിലും പങ്കെടുത്തു.

Leave a comment