European Football Foot Ball Top News

വിജയം നേടാന്‍ ഉറച്ച് പിഎസ്ജി

December 8, 2020

വിജയം നേടാന്‍ ഉറച്ച് പിഎസ്ജി

വിജയമല്ലാത്ത ഒന്നും തന്നെ  ഉണ്ടാകില്ല നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്ക് ചാമ്പ്യന്‍സ് ലീഗിലേ തങ്ങളുടെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ഇസ്താന്‍ബൂള്‍ ബസക്ക്ഷെയറിനെ പാര്‍ക് ഡേ പ്രിന്‍സസിലേക്ക് ക്ഷണിക്കുമ്പോള്‍ പിഎസ്ജിയുടെ മനസില്‍.ഒന്‍പത് പോയിന്‍റുകള്‍ ഉള്ള പിഎസ്ജി പോയിന്‍റ്  പട്ടികയില്‍  രണ്ടാം സ്ഥാനതാണ്.യുണൈറ്റഡ്,ആര്‍ബി ലേപ്സിഗ് ഒന്‍പത് പോയിന്‍റുകളോടെ തന്നെ ഒന്നും  മൂന്നും സ്ഥാനങ്ങളില്‍ ആണ്.

ഇതിനോടകം തന്നെ ഗ്രൂപ്പിലേ അവസാന സ്ഥാനക്കാര്‍ ആയ ഇസ്താന്‍ബൂള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കില്ല എന്നത് ഉറപ്പാണ്.ഗ്രൂപ്പ് ഘട്ടത്തില്‍ പതറിയിരുന്ന പിഎസ്ജി ഇപ്പോള്‍ ഭയങ്ങര ആത്മവിശ്വാസത്തില്‍ ആണ്.കഴിഞ്ഞ മല്‍സരത്തില്‍ യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച അവര്‍ക്ക് ആ മല്‍സരം നല്‍കിയ ആത്മവിശ്വാസം വളരെ വലുതാണ്.

Leave a comment