European Football Foot Ball Top News

യുണൈറ്റഡിന് ഇന്ന് do or die

December 8, 2020

യുണൈറ്റഡിന് ഇന്ന് do or die

ചൊവ്വാഴ്ച രാത്രി ജർമ്മനിയിൽ ആർ‌ബി ലീപ്സിഗിനെ നേരിടുമ്പോൾ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഓഫ് 16 ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ സ്ഥാനം ബുക്ക് ചെയ്യുന്നതിന്  പൊരുതും.ഫുട്ബോള്‍ ആരാധകര്‍ തന്നെ ഉറ്റുനോക്കുന്ന ഒന്നാണ് ഗ്രൂപ് എച്ചിലെ മല്‍സരങ്ങള്‍.എന്തെന്നാല്‍ പിഎസ്ജി,യുണൈറ്റഡ്,ലേപ്സിഗ് എന്നീ മൂന്നു ടീമുകളും ഒന്‍പത് പോയിന്റുമായി അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ എന്തു വില കൊടുത്തും പൊരുതും എന്നു ഉറപ്പാണ്.

ഇന്നതെ മല്‍സരത്തില്‍ സമനില അല്ലെങ്കില്‍ വിജയം നേടാന്‍ ആയാല്‍ യുണൈറ്റഡിന് അടുത്ത ഘട്ടത്തിലേക്ക് കടക്കാം.പിഎസ്ജി താരതമ്യേനെ ദുര്‍ബലര്‍ ആയ ഇസ്താന്‍ബുളിനെ നേരിടുമ്പോള്‍ അവര്‍ നേരിടുന്ന സമ്മര്‍ദത്തിന് ഒരയവ് ഉണ്ടാകും.നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള മല്‍സരം നടക്കാന്‍ പോകുന്നത്.

Leave a comment