വിജയകുതിപ്പ് തുടരാന്‍ ചെല്‍സി
ചൊവ്വാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് ഘട്ട ഏറ്റുമുട്ടലിനായി റഷ്യൻ ടീമായ എഫ്സി ക്രാസ്നോഡറിനെ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് സ്വാഗതം ചെയ്യുമ്പോൾ ചെൽസി ചാമ്പ്യൻസ് ലീഗിലെ തങ്ങളുടെ വിജയകുതിപ്പ് അഞ്ച് മത്സരങ്ങളിലേക്ക് നീട്ടാനാണ് ലക്ഷ്യമിടുന്നത്.ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഫിനിഷ് ചെയ്ത ബ്ലൂസ് ഇതിനകം തന്നെ അടുത്ത റൌണ്ടിലേക്ക് ഉള്ള ടികെറ്റ് നേടി കഴിഞ്ഞു.ക്രാസ്നോഡര്‍ ഇതിനകം തന്നെ യൂറോപ്പയിലേക്ക് പോകും എന്നതിനാല്‍ ഈ മല്‍സരത്തിന് പ്രസക്തി കുറവ് ആണ്.
നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്ക് ആണ് ഇരുയവൃമ് തമ്മില്‍ ഉള്ള മല്‍സരം.കഴിഞ മല്‍സരത്തില്‍ ലീഡ്സ് യുണൈറ്റഡിനെതിരെ വിജയം നേടിയ ചെല്‍സി ഈ മല്‍സരത്തില്‍ അവരുടെ പുതിയ സൈനിങ് ആയ ഹക്കീം സിയാക്ക് ഇല്ലാതെ ആയിരിയ്ക്കും ഇന്നതെ മല്‍സരത്തിന് ഇറങ്ങുക.






































