ബയേൺ 3 – 3 ലെയ്പ്സിഗ്; ഗോൾ മഴ ഒരുക്കി ജർമൻ ക്ലാസ്സിക്
ശക്തരായ ബയേൺ മ്യൂണിക്കും ആർ.ബി.ലെയ്പ്സിഗും ഏറ്റുമുട്ടിയപ്പോൾ പിറന്നത് ആറു ഗോളുകൾ. സമനിലയോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തിന് കോട്ടം തട്ടാതെ ബയേൺ ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടു പോയിന്റ് വ്യത്യാസത്തിൽ ലെയ്പ്സിഗ് തൊട്ട് പുറകിൽ തന്നെ ഉണ്ട്. രണ്ടു ഗോളുകളുമായി [34′, 75′] ഇത്തവണയും തോമസ് മുള്ളറാണ് ബയേണിന്റെ കാവലാളായി അവതരിച്ചത്.
I see cracks starting to open in this Bayern Munich team. Sure they can score but defensively, there are cracks and not the same team as last year. 3-3 against Leipzig isn’t impressive. pic.twitter.com/4ujw7ZTyHO
— Barca GameDay (@BarcaGameDay) December 5, 2020
ലെയ്പ്സിഗിനായി എൻകുങ്കു [19′], ജസ്റ്റിൻ ക്ളൈവേട്ട് [36′], ഫോസ്ബെർഗ് [48′] എന്നിവർ ലക്ഷ്യം കണ്ടു. മുള്ളറെ കൂടാതെ കൗമാര താരം മുസിയളയും [30′] ലക്ഷ്യം കണ്ടു.