European Football Foot Ball Top News

ഫോം തുടരാന്‍ സിറ്റി

December 5, 2020

ഫോം തുടരാന്‍ സിറ്റി

കഴിഞ്ഞ മല്‍സരത്തില്‍ ബേണ്‍ളിയെ എതിരിലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ച സിറ്റി പ്രീമിയര്‍ ലീഗില്‍ ആവരുടെ ഫോം നിലനിര്‍ത്താന്‍ ശ്രമിച്ചേക്കും.ഇന്ന് ഇന്ത്യന്‍ സമയം എട്ടരക്ക് തങ്ങളുടെ ഹോം സ്റ്റേഡിയമായ എത്തിഹാദില്‍ വച്ച് സിറ്റി ഫുള്‍ഹാമിനെ നേരിടും.ഈ മത്സരത്തിലെ വിജയം മാൻ സിറ്റിയെ പതിനൊന്നാം സ്ഥാനത്ത് നിന്ന് ആദ്യ നാല് സ്ഥാനങ്ങളിലേക്ക് ഉയർത്തും.

പട്ടികയില്‍ ഫുള്‍ഹാം പതിനേഴാം സ്ഥാനത്താണ്.ബർൺലിക്കെതിരായ ഹാട്രിക്ക് നേടിയതിന് ശേഷം റിയാദ് മഹ്രെസ് വീണ്ടും ആദ്യ ഇലവനില്‍ ഇടം നേടുമെന്ന് പ്രതീക്ഷിക്കുന്നു.ഈ മത്സരത്തിന് മുന്നോടിയായി ക്ലബ് റെക്കോർഡ് ഗോൾ സ്‌കോറർ സെർജിയോ അഗ്യൂറോയുടെ ഫിറ്റ്നസ് മാൻ സിറ്റി വിലയിരുത്തും.കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് താരം കഴിഞ്ഞ കുറച്ചു മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചിരുന്നില്ല.

Leave a comment