European Football Foot Ball Top News

നെഗറ്റീവ് വിലിയനെ ടോട്ടന്‍ഹാം മല്‍സരത്തില്‍ നിന്നും ഉപേക്ഷിക്കാന്‍ ഇയാന്‍ റൈറ്റ്

December 4, 2020

നെഗറ്റീവ് വിലിയനെ ടോട്ടന്‍ഹാം മല്‍സരത്തില്‍ നിന്നും ഉപേക്ഷിക്കാന്‍ ഇയാന്‍ റൈറ്റ്

ടോട്ടൻഹാമുമൊത്തുള്ള ഡെര്‍ബിയില്‍ നിന്നും ആഴ്സണൽ വില്ലിയനെ ഉപേക്ഷിക്കേണ്ടതുണ്ട്   എന്ന് ഇയാൻ റൈറ്റ്.ടോട്ടൻഹാം ഹോട്‌സ്പർ സ്റ്റേഡിയത്തിൽ ഞായറാഴ്ച വടക്കൻ ലണ്ടൻ എതിരാളികൾ ഏറ്റുമുട്ടിയേക്കും.

“റൈസ് നെൽ‌സനെ വലതുവശത്ത് കളിപ്പിക്കാന്‍  ഞാൻ ശ്രമിക്കും.സാക്കയെയും ടീമില്‍ ഉള്‍പ്പെടുത്തും.“എന്നാൽ സാക്ക ഇടതുവശത്തായിരിക്കും, അതിനാൽ വില്ലിയന് പകരം റീസ് നെൽസണെ വലതുവശത്ത് വയ്ക്കും, കാരണം വില്ലിയൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഞങ്ങൾക്കറിയാം.എന്നെ സംബന്ധിച്ചിടത്തോളം അവൻ കളിക്കുന്ന രീതി അൽപ്പം നെഗറ്റീവ് ആണ്, ഒരുപാട് പിന്നോട്ട് പോകുന്നു.പിന്നില്‍ നിന്നും പന്ത് എടുത്ത് മുന്നോട്ട് സപ്ലൈ നല്‍കുന്ന ആളുകളെ ആണ് ആവശ്യം.സാക്ക സെര്ജി ഒറിയരെ നല്ല രീതിയില്‍ സമ്മര്‍ദം  ചെല്ലുത്തുകയാണെങ്കില്‍ ഗ്രാനിറ്റിന് അവിടെയുള്ള വിടവ് നികത്താന്‍ വിടണം.”ഇയാന്‍ റൈറ്റ് വെളിപ്പെടുത്തി.

Leave a comment