European Football Foot Ball Top News

ആദ്യ ജയം നേടി ഇന്‍റര്‍

December 2, 2020

ആദ്യ ജയം നേടി ഇന്‍റര്‍

ലീഗില്‍ ഉടനീളം സമനിലയും തോല്‍വിയും വഴങ്ങി ഉഴപ്പിയ ഇന്‍റര്‍ മിലാന്‍ തങ്ങളുടെ ആദ്യ ജയം നേടി ലീഗ് പ്രതീക്ഷകള്‍ക്ക് പുതുജീവന്‍ നല്‍കി.റയല്‍ വീണ്ടും പരാജയപ്പെട്ടതിനാല്‍ കണക്കുകളുടെ കളിയില്‍ ഇന്‍ററിന് വീണ്ടും ഒരവസരം ഉണ്ട്.മോന്‍ഷന്‍ ഗ്ലാഡ്ബാഷിനെ രണ്ടിനെതിരെ മൂന്നു ഗോളിന് ആണ് ഇന്‍റര്‍ പരാജയപ്പെടുത്തിയത്.

 

മല്‍സരത്തില്‍ 17 ആം മിനുട്ടില്‍ തന്നെ മാത്യു ഡാര്‍മിയെന്‍ നേടിയ ഗോളില്‍ ലീഡ് നേടി ഇന്‍റര്‍,ആദ്യ പകുതി അവസാനിക്കുമ്പോള്‍ ആ ഗോളിന് മറുപടിയായി അലസാനേ പ്ലീ സ്കോര്‍ ചെയ്ത് ഫര്‍സ്റ്റ് ഹാഫ് സമനിലയില്‍ പിരിഞ്ഞു.64,73 മിനുട്ടുകളില്‍ ഇരട്ട ഗോള്‍ നേടി ലൂക്കാക്കൂ മല്‍സരം ഇന്‍ററിന്‍റെ വരുതിയില്‍ അക്കികൊടുത്തു.75 ആം മിനുട്ടില്‍ രണ്ടാം ഗോള്‍ നേടി മോന്‍ഷന്‍ഗ്ലാഡ്ബാഷിന് പ്രതീക്ഷ നല്‍കി എങ്കിലും മറ്റൊരു ഗോള്‍ നേടാന്‍ ഇന്‍റര്‍ അവര്‍ക്ക് സമയം നല്‍കിയില്ല.

Leave a comment