European Football Foot Ball Top News

അഞ്ചാം ജയം ലക്ഷ്യമിട്ട് സിറ്റി

December 1, 2020

അഞ്ചാം ജയം ലക്ഷ്യമിട്ട് സിറ്റി

ചൊവ്വാഴ്ചത്തെ ഏറ്റുമുട്ടലിൽ പോർട്ടോയെ നേരിടാൻ എസ്റ്റാഡിയോ ഡോ ഡ്രാഗാവോയിലേക്ക് പോകുമ്പോൾ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനം നിലനിര്‍ത്താൻ മാഞ്ചസ്റ്റർ സിറ്റി ശ്രമം തുടരും.പോര്‍ട്ടോയുടെ നില ഭദ്രം ആണെങ്കിലും നാളത്തെ മല്‍സരത്തില്‍ മാര്‍സിലി ഒളിംപ്യാക്കോസിനെ പരാജയപ്പെടുത്തിയാല്‍ ഗ്രൂപ് 16 ല്‍ പോര്‍ട്ടോക്ക്  ബെര്‍ത്ത് ഉറപ്പിക്കാം.

 

നാല് മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടിയതും ഒരെണ്ണം മാത്രം വഴങ്ങിയതുമായ പെപ് ഗ്വാർഡിയോളയ്ക്ക് ചാമ്പ്യന്‍സ് ലീഗിലെ സിറ്റിയുടെ കാര്യം ഓര്‍ത്ത് തല പുകക്കേണ്ടി വന്നിട്ടില്ല.എല്ലാ മല്‍സരങ്ങളിലും വിജയം  സിറ്റിയുടെ ഒപ്പം ആയിരുന്നു.ഇതിന് മുന്നേ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അന്ന് സിറ്റി ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് വിജയം നേടിയിരുന്നു.പ്രീമിയര്‍ ലീഗില്‍ ഫോം കണ്ടെത്താന്‍ പാടുപെടുന്ന സിറ്റി കഴിഞ്ഞ മല്‍സരത്തില്‍ ബേണ്‍ളിയെ എതിരിലാത്ത അഞ്ച് ഗോളിന് പരാജയപ്പെടുത്തിയത് അവര്‍ക്ക് വര്‍ധിച്ച ആത്മവിശ്വാസം നല്‍കുന്നുണ്ടാകും.

Leave a comment