European Football Foot Ball Top News

സമയദോഷം മാറ്റാന്‍ ലിവര്‍പ്പൂള്‍

December 1, 2020

സമയദോഷം മാറ്റാന്‍ ലിവര്‍പ്പൂള്‍

നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്ക് ലിവര്‍പ്പൂള്‍ തങ്ങളുടെ ഹോ സ്റ്റേഡിയമായ ആന്‍ഫീല്‍ഡില്‍ അയാക്സിനെ നേരിടാന്‍ ഒരുങ്ങുന്നു.ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ് ഘട്ടത്തില്‍ തന്നെ അടുത്ത റൌണ്ടിലേക്ക് കടക്കാന്‍  ഗ്രൂപ് ഡിയില്‍ ഭയങ്ങര മല്‍സരമാണ്.ഒന്‍പത് പോയിന്‍റ് നേടിയ ലിവര്‍പ്പൂള്‍ ഒന്നാം സ്ഥാനത്തും ഏഴു പോയിന്‍റ് കൈയില്‍ ഉള്ള അയാക്സ്,അറ്റ്ലാന്‍റ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ആണ്.

കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ ലിവര്‍പൂളിനെ അറ്റ്ലാന്‍റ എതിരിലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തിയത് തന്നെ അതിനു തെളിവ്.ഇതിന് മുന്നേ  ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അന്ന്  വിജയം ലിവര്‍പൂളിന്‍റെ ഒപ്പം ആയിരുന്നു.ഇതിന് മുന്നേ നടന്ന പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ ബ്രൈട്ടന് എതിരെ സമനില വഴങ്ങിയതിന്റെ നീരസത്തില്‍ ആണ് ക്ലോപ്പും പിള്ളേരും.എക്സ്ട്രാ ടൈമിലെ അനര്‍ഹമായ പെനാല്‍ട്ടിയെ ചൊല്ലി ലിവര്‍പ്പൂള്‍ താരങ്ങള്‍ വാറിനെ പഴിച്ചിരുന്നു.

Leave a comment