European Football Foot Ball Top News

പിര്‍ലോ ചോദ്യം ചെയ്ത് ലൂസിയാനോ മൊഗ്ഗി

November 30, 2020

പിര്‍ലോ ചോദ്യം ചെയ്ത് ലൂസിയാനോ മൊഗ്ഗി

ഹെഡ് കോച്ച് ആൻഡ്രിയ പിർലോയുടെ കീഴിൽ യുവന്റസിന് ഇതുവരെ ഒരു ഐഡന്റിറ്റി കണ്ടെത്താനായിട്ടില്ലെന്ന് മുൻ മാനേജർ ലൂസിയാനോ മൊഗ്ഗി പറഞ്ഞു.കഴിഞ്ഞ ദശകത്തിലെ സീരി  എയുടെ ചാമ്പ്യന്മാരായ   ബിയാൻ‌കോനേരി അഞ്ചാം സ്ഥാനത്താണ്, നേതാക്കൾ  ആയ എസി മിലാനേക്കാൾ മൂന്ന് പോയിൻറ്റിന് പിന്നില്‍.

ഇപ്പോൾ, ഇത് അപൂർണ്ണമായ യുവന്‍റസ് ആണ്.റൊണാൾഡോ ഏതൊരു ടീമിനും വേണ്ട ഒരു താരം ആണ്.എന്നാൽ അദ്ദേഹത്തിന്റെ അഭാവത്തിൽ നിങ്ങൾ ക്രോട്ടോണിനോ ബെനവെന്റോയ്‌ക്കോ എതിരെ പോലും തോല്‍ക്കുന്നു എങ്കില്‍ അതിനർത്ഥം ആ ടീമില്‍ എന്തോ ഒരു പ്രശ്‌നമുണ്ടെന്നാണ്.”അദ്ദേഹം കാൽസിയോമെർകാറ്റോയോട് പറഞ്ഞു.അഭിമുഘത്തില്‍ അദ്ദേഹം യുവന്‍റസിന് ഡിബാലയും മൊറാട്ടയും ഒരു പോലെ അത്യാവശ്യമാണ് എന്നും വെളിപ്പെടുത്തി.കഴിഞ്ഞ വാരാന്ത്യ മല്‍സരത്തില്‍ ബെനവെന്‍ട്ടോക്കെതിരെ സമനില നേടിയത് പിര്‍ലോക്ക് ആകെ യുവന്‍റസില്‍ സമ്മര്‍ദം ഏറി വരുകയാണ്.

Leave a comment