European Football Foot Ball Top News

ചെന്നായ്ക്കളെ മടയിലേക്ക് ക്ഷണിച്ച് ആഴ്സണല്‍

November 29, 2020

ചെന്നായ്ക്കളെ മടയിലേക്ക് ക്ഷണിച്ച് ആഴ്സണല്‍

വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെ ഞായറാഴ്ച എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുമ്പോൾ ആഴ്സണൽ അവരുടെ പ്രീമിയർ ലീഗ് കാമ്പെയ്ൻ വീണ്ടും ട്രാക്കിലേക്ക് കൊണ്ടുവരാന്‍ മുന്‍കൈ എടുക്കും.ഗണ്ണേഴ്സ് അവരുടെ അവസാന അഞ്ച് ടോപ്പ്-ഫ്ലൈറ്റ് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമേ വിജയിച്ചിട്ടുള്ളൂ,ഇപ്പോള്‍ അവര്‍ ലീഗില്‍ പന്ത്രണ്ടാം സ്ഥാനത്തേക്ക് വലിച്ചഴക്കപ്പെട്ടു.

ആഴ്സണലിനെക്കാള്‍ ഒരു പോയിന്‍റ് കൂടുതല്‍ നേടിയ വൂള്‍വ്സ് ലീഗ് ടേബളില്‍ പത്താം സ്ഥാനത്താണ്.കഴിഞ്ഞ അഞ്ച് പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ മാത്രം ഗണേഴ്സ് നേടിയത് വെറും ഒരു ഗോള്‍ മാത്രം ആണ്.നാളെ ഇന്ത്യന്‍ സമയം രാവിലെ പന്ത്രണ്ടേമുക്കാലിന് ആണ് ഇരുവരും തമ്മില്‍ ഉള്ള പോരാട്ടം.കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ മോള്‍ഡേയെ എതിരിലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയ ആഴ്സണലിന്  മാനസിക പിരിമുറുക്കത്തിന് ഒരയവ് വന്നിട്ടുണ്ടാകും.

Leave a comment